സുപ്രീം കൗണ്‍സില്‍ യൂത്ത് പാനല്‍ തൊഴിലാളികള്‍ക്കായി ഇഫ്താര്‍ നടത്തി
text_fields
ദോഹ: 2022 ലോകകപ്പ് ഫുട്ബോള്‍ സംഘാടകരായ സുപ്രീം കൗണ്‍സില്‍ ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ യൂത്ത് പാനല്‍, റാഫുമായി (ശൈഖ് ഥാനി ബിന്‍ അബ്ദുല്ല ഫൗണ്ടേഷന്‍ ഫോര്‍ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍) സഹകരിച്ച് നിര്‍മാണമേഖലയിലെ നൂറുക്കണക്കിന് തൊഴിലാളികള്‍ക്ക് ഇഫ്താര്‍ നല്‍കി.
റയ്യാനില്‍ 500ലധികം വരുന്ന തൊഴിലാളികള്‍ക്കാണ് സൂപ്രീം കമ്മിറ്റി യൂത്ത് പാനല്‍ ഇഫ്താര്‍ കിറ്റ് വിതരണം നടത്തിയത്. അതേസമയം, ഫിഫ ലോകകപ്പിന്‍െറ പ്രധാന സ്റ്റേഡിയങ്ങളായ റയ്യാന്‍, അല്‍ വക്റ, അല്‍ഖോര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ദിവസേന 1500ലധികം തൊഴിലാളികളാണ് ടെന്‍റുകളിലത്തെി ഇഫ്താര്‍ കിറ്റുകള്‍ സ്വീകരിക്കുന്നത്. രാജ്യത്തിന്‍്റെ വികസനത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന തൊഴിലാളികള്‍ക്ക് ആദരവ് പ്രഖ്യാപിക്കുന്നതിനുള്ള അവസരമായി ഇതിനെ തെരെഞ്ഞെടുത്ത 31 പേരടങ്ങുന്ന സുപ്രീം കമ്മിറ്റി യൂത്ത് പാനലാണ് ഇഫ്താര്‍ വിതരണം നടത്തുന്നത്.
തൊഴിലാളികളുമായി ഇതിലൂടെ ഇടപഴകാനും അവരുമായി സംവദിക്കാനും അവസരം ലഭിക്കുന്നത് വിലമതിക്കുന്നുവെന്നും ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവമാണിതെന്നും യൂത്ത് പാനലിലെ 15 വയസ്സുകാരിയായ ഫാത്വിമ അല്‍ നഈമി പറഞ്ഞു.
രാഷ്ട്ര വികസനത്തില്‍ പ്രധാന പങ്കാളികളാണ് ഇവരെന്നും നമുക്ക് സാധിക്കാത്ത ജോലികളാണ് ഇവര്‍ രാജ്യത്തിനായി ചെയ്യുന്നതെന്നും അവര്‍ക്ക് നന്ദി പ്രകാശിക്കാനുള്ള മാര്‍ഗം കൂടിയാണ് ഇതെന്നും ഫാത്വിമ പറഞ്ഞു.
സ്വദേശി പശ്ചാത്തലത്തില്‍ നിന്നുള്ള യുവജനങ്ങളെ കൂടുതല്‍ പ്രചോദിപ്പിക്കാനുള്ള വേദിയാണ് സുപ്രീം കമ്മിറ്റി യൂത്ത് പാനല്‍. 2016 സുപ്രീം കമ്മിറ്റി യൂത്ത് പാനലിലെ അംഗങ്ങളാണ് റാഫിന്‍്റെ വളണ്ടിയര്‍മാരായി വര്‍ത്തിക്കുന്നതും. തൊഴിലാളികളുമായി അടുത്തിടപഴകാനും അവരുമായി സംസാരിക്കാനും തൊഴില്‍ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനും ഈ അവസരങ്ങള്‍ യൂത്ത് പാനല്‍ ഉപയോഗിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
