റസ്റ്റോറന്‍റുകളിലെ മിനിമം ചാര്‍ജ് സമ്പ്രദായം നിരോധിച്ചു
text_fieldsദോഹ: ഹോട്ടല്‍, റസ്റ്റോറന്‍റ്, കോഫീ ഷോപ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മിനിമം ചാര്‍ജ് നടപ്പാക്കുന്ന സമ്പ്രദായം നിരോധിച്ചതായി സാമ്പത്തിക വാണിജ്യ മന്ത്രാലയം അറിയിച്ചു. 2016ലെ ആറാം നമ്പര്‍ നിയമപ്രകാരമാണ് നിരോധം നടപ്പിലാക്കുന്നത്. ആവശ്യത്തിലേറെ വിഭവങ്ങള്‍ നല്‍കി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം.
ഉപഭോക്താക്കള്‍ക്ക് ആവശ്യങ്ങള്‍ക്ക് നിയന്ത്രണം വെക്കുന്ന തരത്തിലാണ് ഹോട്ടലുകളിലും മറ്റും മിനിമം ചാര്‍ജ് നടപ്പാക്കിയിരുന്നത്. ഇത് 2008ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്‍െറ വ്യക്തമായ ലംഘനമാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി. മിനിമം ചാര്‍ജ് സമ്പ്രദായം അവസാനിപ്പിക്കുന്നതിന് ഹോട്ടലുകള്‍ക്കും റസ്റ്റോറന്‍റുകള്‍ക്കും കഫ്തീരിയകള്‍ക്കും നോട്ടീസ് മന്ത്രാലയം നോട്ടീസ് നല്‍കിയിട്ടുണ്ട്. ഭക്ഷണ സാധനങ്ങള്‍ ആവശ്യമില്ളെങ്കിലും കുറഞ്ഞത് ഇത്രയെണ്ണം വാങ്ങണം അല്ളെങ്കില്‍ മിനിമം ഇത്ര പണം നല്‍കണം എന്ന് ആവശ്യപ്പെടുന്നതാണ് മിനിമം ചാര്‍ജ്.
ഉപഭോക്താക്കളുടെ അവകാശങ്ങള്‍ ലംഘിക്കുന്ന ഈ രീതി 30 ദിവസത്തിനകം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നോട്ടീസില്‍ പറയുന്നു. ഇത്തരത്തില്‍ ബില്ലിലോ റസ്റ്റോറന്‍റിലെ മറ്റിടങ്ങളിലോ നിബന്ധ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് നീക്കം ചെയ്യണം. വിപണിയെ നിയന്ത്രിക്കുന്നതിനും വില സംബന്ധിച്ച് നിയന്ത്രണം രേഖപ്പെടുത്തുന്നതിനും വേണ്ടി മന്ത്രാലയം നടപ്പില്‍ വരുത്തുന്ന തീരുമാനങ്ങളുടെ ഭാഗമായാണിത്. ഉപഭോഗ രംഗത്തെ പാഴ്ചചെലവുകള്‍ ഇല്ലാതാക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.