Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജെറ്റ് എയര്‍വെയ്സ് ദോഹ-ദല്‍ഹി ഒരു സര്‍വീസ് കൂടി
text_fieldsbookmark_border
ദോഹ: ജെറ്റ് എയര്‍വെയ്സ് ദോഹ-ദല്‍ഹി ദെനംദിന അധിക സര്‍വീസ് ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കും. നിലവില്‍ ജെറ്റ് എയര്‍വെയ്സ് ദോഹയില്‍ നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ന്യൂദല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് ജൂലൈ ഒന്ന് മുതല്‍ ദല്‍ഹിയിലേക്കും തിരിച്ചും ദിവസവും രണ്ടാമതൊരു സര്‍വീസ് കൂടി ആരംഭിക്കുന്നത്.
ജെറ്റ് എയര്‍വെയ്സ് വിമാനം 9 ഡബ്ള്യു 201 ദോഹയില്‍ നിന്ന് 2.35ന് തിരിച്ച് 8.50ന് ദല്ഹിയിലത്തെും.
തിരിച്ചുള്ള സര്‍വീസ് 9ഡബ്ള്യു 202 വിമാനം ദല്‍ഹിയില്‍ നിന്ന് 12.05ന് പുറപ്പെട്ട് 1.35ന് ദോഹയിലത്തെും. മേഖലയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് ഗുണകരമാകുന്നതായിരിക്കും പുതിയ ദോഹ -ദല്‍ഹി സര്‍വീസെന്ന് ജെറ്റ് എയര്‍വെയ്സ് ഗള്‍ഫ്, മിഡിലീസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക വൈസ് പ്രസിഡന്റ് ശാഖിര്‍ കന്റവാല പറഞ്ഞു.
Next Story