പ്രശ്നപരിഹാരത്തിന് തടസം സയണിസ്റ്റ് കുതന്ത്രങ്ങള്‍ -ഖാലിദ് മിശ്അല്‍
text_fieldsദോഹ: മേഖലയിലെ പ്രധാന പ്രശ്നങ്ങളുടെ ഉറവിടം സയണിസമാണെന്ന് ഹമാസ് രാഷ്ട്രീയ വിഭാഗം തലവന്‍ ഖാലിദ് മിശ്അല്‍. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തടസമാകുന്നതും സയണിസ്റ്റ് കുതന്ത്രങ്ങളാണ്. ഖത്തറിന്‍െറയും തുര്‍ക്കിയുടെയും പിന്തുണയോടെ ഗസ്സക്ക് മേലുള്ള ഉപരോധം അതിജയിക്കാന്‍ ശ്രമിക്കും. ഗസ്സയുടെ പുനര്‍നിര്‍മാണത്തിന് ഖത്തറിന്‍െറ പിന്തുണ നിസ്തുലമാണെന്നും ദോഹയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ഫലസ്തീനിലെ ഹമാസ്-ഫതഹ് ഗ്രൂപ്പുകളുടെ അനുരഞ്ജന ചര്‍ച്ചക്ക് മുന്‍കൈയെടുക്കുന്ന ഖത്തറിന്‍െറ ശ്രമങ്ങള്‍ പ്രശംസാര്‍ഹമാണ്. ഖത്തറിന് നന്ദി അറിയിക്കുന്നതായും ഇരുവിഭാഗവും തമ്മിലുള്ള സന്ധി സംഭാഷണങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഫതഹിലും ഹമാസിലും തിരുത്തേണ്ട കാര്യങ്ങള്‍ നിലവിലുണ്ട്. ഇരുവിഭാഗങ്ങളും തമ്മിലുള്ള അകല്‍ച്ചയും വിഭജനവും അവസാനിപ്പിക്കുകയാണ് പരമപ്രധാനം. ഫലസ്തീനികളുടെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും അംഗീകരിക്കുന്നതിലുപരി കേവലം രാഷ്്ട്രീയമായ കാര്യങ്ങള്‍ക്ക് ചിലര്‍ മുതിരുകയാണ്. ഇത് ഹമാസിനെയും അതിന്‍െറ പ്രതിരോധത്തെയും തകര്‍ക്കാനുദ്ദേശിച്ചാണ്. റാമല്ലയെയും ഗസ്സയെയും ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണന്ന് ഇത്തരം നീക്കങ്ങള്‍.
മറ്റു രാഷ്ട്രങ്ങളുടെ കാര്യങ്ങളില്‍ ഇടപെടുകയെന്നത് ഹമാസിന്‍െറ നിലപാടല്ല. ഇതുവരെയും ഒരു അറബി-അനറബി രാഷ്ട്രത്തിന്‍െറയും ആഭ്യന്തരകാര്യത്തില്‍ ഹമാസ് ഇടപെട്ടിട്ടില്ല. ഫലസ്തീന്‍െറ ആഭ്യന്തര കാര്യത്തില്‍ ഇടപെടാന്‍ ഒരാളെയും അനുവദിക്കുകയില്ളെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഹമാസിന്‍െറ പ്രതിരോധത്തിന് പിന്തുണ പ്രഖ്യാപിച്ച ഇറാന്‍ നയത്തെ പുകഴ്ത്തിയ മൂസ അബൂ മര്‍സൂഖിന്‍െറ നടപടിയെ അദ്ദേഹം പിന്തുണച്ചു. പോരാട്ടങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണ സ്വീകരിക്കുമെന്നും അതിനെ സ്വാഗതം ചെയ്യുന്നതായും ചൂണ്ടിക്കാട്ടി. എന്നാല്‍ ഇറാന്‍െറ നയനിലപാടുകളോട് വിയോജിപ്പുകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അനുരഞ്ജന ചര്‍ച്ചകള്‍ക്ക് രണ്ട് തവണ ആതിഥ്യമരുളിയ ഖത്തറിന്‍െറ സന്നദ്ധതയെ നന്ദിപൂര്‍വം സ്മരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഖത്തര്‍ സന്ദര്‍ശിച്ച ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
