വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്താന്‍ പദ്ധതികള്‍
text_fieldsദോഹ: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിന് ഖത്തര്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലം വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. മികച്ച വിദ്യാഭ്യാസത്തിലൂടെ പുതിയ തലമുറയെ വാര്‍ത്തെടുത്ത് ഖത്തറിന്‍െറ നേതൃനിരയെ സമ്പന്നമാക്കാനും ഖത്തര്‍ നാഷണല്‍ വിഷന്‍ പൂര്‍ത്തീകരണത്തിന് സഹായകമാക്കാനുമാണ് വിദ്യാഭ്യാസ മന്ത്രാലയം ശ്രമിക്കുന്നത്. ജീവനക്കാര്‍ക്കായി മന്ത്രാലയം സംഘടിപ്പിച്ച വാര്‍ഷിക റമദാന്‍ സംഗമത്തില്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ വാഹിദ് അല്‍ഹമ്മാദിയാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്.
വിദ്യാര്‍ഥികളുടെ അകാദമിക് നിലവാരം വര്‍ധിപ്പിക്കാന്‍ വിദ്യാഭ്യാസത്തിന്‍െറ മേന്‍മയും പുതുമയും പ്രധാന ഘടകങ്ങളാണെന്നും ഈ ഒരു നേട്ടത്തിലേക്കത്തൊനുള്ള നയങ്ങളും നടപടിക്രമങ്ങളും ശാസ്ത്രീയ പദ്ധതികളും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ആലോചിച്ച് വരികയാണെന്നും ഹമ്മാദി പറഞ്ഞു. വിദ്യാഭ്യാസ മേഖലിയിലെ സൗകര്യങ്ങളും സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതിനാവശ്യമായ കാര്യങ്ങള്‍ മന്ത്രാലയം പൂര്‍ത്തീകരിച്ചിട്ടുണ്ട്. നിലവിലെ പ്രശ്നങ്ങള്‍ പരിഹരിച്ചും ആവശ്യമായ നിയമനിര്‍മാണം നടത്തിയുമാണ് ഇത് സാധ്യമാക്കിയത്. വിദ്യാഭ്യാസത്തിന്‍െറ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നത് മാത്രമാണ് മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസത്തിന്‍െറ നിലവാരം അളക്കുന്നതിനും നിലവാരം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനുമാണ് മന്ത്രാലയം അടുത്ത ഘട്ടത്തില്‍ തയാറെടുക്കുന്നത്. വിദ്യാര്‍ഥികളുടെ കഴിവ് അളക്കുന്നതിനും ഏത് ഭാഗത്താണ് അവര്‍ക്ക് പ്രോത്സാഹനം വേണ്ടത് എന്നും വിശകലനം ചെയ്യുന്നതിന് ഒരു സംവിധാനം നടപ്പിലാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സ്കൂളുകള്‍ നടത്തുന്ന ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലുമുള്ള പരീക്ഷകളിലെ കുട്ടികളുടെ പ്രകടനം പരിശോധിച്ചായിരിക്കും വിലയിരുത്തല്‍ നടത്തുകയെന്നും ഹമ്മാദി പറഞ്ഞു. അടുത്ത അധ്യയന വര്‍ഷത്തിന്‍െറ ആരംഭം മുതല്‍ ഈ അവലോകന സംവിധാനം നടപ്പിലാക്കും. ഏത് മേഖലയിലാണ് കുട്ടികള്‍ മോശം പ്രകടനം നടത്തുന്നത് എന്ന് മനസിലാക്കാന്‍ കഴിയുന്നതോടെ സ്കൂള്‍ മാനേജ്മെന്‍റിന് ആവശ്യമായ പ്രോത്സാഹനം നല്‍കി വിദ്യര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. അധ്യാപകരുടെ കഴിവ്, വിദ്യാര്‍ഥികളുടെ പ്രകടനം, പാഠ്യപദ്ധതി തുടങ്ങി വിദ്യാഭ്യാസ സംവിധാനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മെച്ചപ്പെടുത്തുന്നതിനാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.