ഹമദ് ശസ്ത്രക്രിയ യൂനിറ്റിനായി രണ്ട് ഹെലിപാഡുകള്‍ ഉടന്‍ സജ്ജമാകും
text_fieldsദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍െറ (എച്ച്.എം.സി) പുതിയ ശസ്ത്രക്രിയ യൂനിറ്റിനായി രണ്ട് ഹെലിപാഡുകള്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് എച്ച്.എം.സി ആംബുലന്‍സ് സര്‍വീസ് അസി. ഡയറക്ടര്‍ അലി ഡാര്‍വിഷ് അറിയിച്ചു. ഹമദ് ജനറല്‍ ആശുപത്രിക്ക് നിലവില്‍ രണ്ട് ഹെലിപാഡുകളാണുള്ളത്. ഹെലിപ്പാഡില്‍ കൊണ്ടുവരുന്ന രോഗികളെ എലവേറ്ററിനടുത്ത് നിന്ന് ആംബുലന്‍സില്‍ കിടത്തിയാണ് ഇപ്പോള്‍ അത്യാഹിത വിഭാഗത്തിലേക്ക് എത്തിക്കുന്നത്. എന്നാല്‍ പുതിയ ഹെലിപ്പാഡുകള്‍ വരുന്നതോടെ ആംബുലന്‍സിന്‍െറ സേവനം ഒഴിവാക്കാനാവുമെന്നും മൂന്നാഴ്ചക്കുള്ളില്‍ തന്നെ ഇവ പ്രവര്‍ത്തനസജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സംവിധാനം പ്രവര്‍ത്തന സജ്ജമാകുന്നതോടെ 20 മിനിറ്റ് സമയം ലാഭിക്കാന്‍ കഴിയും. പുതിയ ശസ്ത്രക്രിയ സമുച്ചയത്തിലെ ഹെലിപ്പാഡില്‍ രണ്ട് ഹെലികോപ്റ്ററുകള്‍ ഇറക്കാം. ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും ഇതിന്‍െറ സേവനം ലഭ്യമാണ്. സുരക്ഷിതമായി ഹെലികോപ്റ്റര്‍ ഇറക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഇവിടെ തയാറാവുകയാണ്. ഹെലികോപ്റ്ററില്‍ നിന്ന് നേരിട്ട് രോഗിയെ ഓപറേഷന്‍ തിയറ്ററിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നും ഡാര്‍വിഷ് പറഞ്ഞു. രോഗിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ ആശുപത്രിയുമായി ആശയവിനിമയം നടത്തി രോഗിയുടെ വിവരങ്ങള്‍ ധരിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യയും എയര്‍ ആംബുലന്‍സ് സേവനത്തിലുണ്ട്. രോഗിയെ ആംബുലന്‍സില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ രോഗിയുടെ ലഭിക്കാവുന്ന വിവരങ്ങളും പരിക്കിന്‍െറ അളവ്, ഹൃദയമിടിപ്പ് എന്നിവയെല്ലാം ഉടന്‍ തന്നെ ആശുപത്രിക്ക് കൈമാറും.
രോഗി ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ ചികിത്സിക്കുന്നതിനുള്ള പ്രത്യേക സംഘത്തെ തയ്യാറാക്കാന്‍ ആശുപത്രിക്ക് ഇത് സഹായകമാകുമെന്നും ഡാര്‍വിഷ് പറഞ്ഞു.
ഏറ്റവും ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഗതാഗത കുരുക്കും കാലതാമസവും ഒഴിവാക്കി വേഗത്തില്‍ ആശുപത്രിയിലത്തെിക്കുന്നതിനാണ് എച്ച്.എം.സി ഹെലികോപ്റ്റര്‍ സര്‍വീസ് തുടങ്ങിയത്. ഹെലികോപ്റ്റര്‍ രോഗിയുമായി ആശുപത്രിയിലത്തെി മൂന്ന് മിനിട്ടിനുള്ളില്‍ തന്നെ രോഗിയെ തീവ്രപരിചരണ വിഭാഗത്തിലത്തെിക്കാന്‍ കഴിയുമെന്നും ഇതുവഴി രോഗിയുടെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ചകിത്സയും നല്‍കാമെന്നും എച്ച്.എം.സി സര്‍ജറി ആന്‍റ് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ.റൂബിന്‍ പെരാള്‍ട്ട റൊസാരിയോ പറഞ്ഞു.
അപകടങ്ങളില്‍ സമയത്തിനാണ് പ്രാധാന്യമെന്നും അപകടം നടന്ന് ആദ്യ ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ തന്നെ ചികിത്സ ലഭ്യമായാല്‍ രോഗിയുടെ ജീവന്‍ രക്ഷിക്കാനുള്ള സാധ്യത കൂടുതലാണെന്നും അവര്‍ വ്യക്തമാക്കി. 1,454 ജീവനക്കാര്‍, 167 ആംബുലന്‍സ്, 20 ദ്രുതകര്‍മ സേന, രണ്ട് ഹെലികോപ്റ്റര്‍ എന്നിവ സംവിധാനിച്ചിരിക്കുന്ന ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍െറ ആംബുലന്‍സ് സര്‍വീസില്‍ പ്രതിവര്‍ഷം ഒരുലക്ഷത്തിലധികം ഫോണ്‍ വിളികളാണ് തേടിയത്തൊറുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.