ശൂറ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് 2019 വരെ നീട്ടി
text_fieldsദോഹ: ഖത്തറിലെ നിയമനിര്‍മാണ സഭയുടെ പ്രധാനഘടകമായ ഉപദേശക സമിതിയുടെ (ശൂറ കൗണ്‍സില്‍) കാലപരിധി മൂന്ന് വര്‍ഷം കൂടി നീട്ടി. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2016ലെ 25ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് കൗണ്‍സിലിന്‍െറ പുതിയ കാലപരിധി 2019 ജൂണ്‍ 30 വരെ നീട്ടിക്കൊണ്ട് അമീര്‍ ഉത്തരവിട്ടത്. അമീറിന്‍െറ ഉത്തരവ് വന്ന പാശ്ചാത്തലത്തില്‍ 2019വരെ ശൂറ കൗണ്‍സിലില്‍ തെരഞ്ഞെടുപ്പ് നടക്കില്ളെന്ന് ഉറപ്പായി.
രണ്ട് വര്‍ഷത്തിനകം ശൂറ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി 2011ല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, 2013ല്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് ഭരണം കൈമാറുമ്പോള്‍ കൗണ്‍സിലിന്‍െറ കാലപരിധി നീട്ടുകയായിരുന്നു.
ജൂലൈ 18ന് അവസാനിക്കുന്ന കാലപരിധിയാണ് ഇപ്പോള്‍ വീണ്ടും നീട്ടിയിരിക്കുന്നത്.
ഖത്തറില്‍ നിയമനിര്‍മാണ സഭയുടെ പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളില്‍ ഒന്നായ ശൂറ കൗണ്‍സില്‍ ചര്‍ച്ച ചെയ്ത് അംഗീകരിക്കാതെ രാജ്യത്ത് ഒരു നിയമവും നടപ്പിലാക്കാന്‍ കഴിയില്ല. ഭരണഘടന പ്രകാരം 30 അംഗ കൗണ്‍സിലെ 15 പേരെ തെരഞ്ഞെടുക്കുകയും 15 പേരെ അമീര്‍ നാമനിര്‍ദേശം ചെയ്യുകയുമാണ് പതിവ്. എന്നാല്‍, പൊതുജന താല്‍പര്യം പരിഗണിച്ച് കൗണ്‍സിലിന്‍െറ കാലപരിധി നീട്ടാനും ഖത്തര്‍ ഭരണഘടനയില്‍ വകുപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.