Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവധശിക്ഷക്ക്...

വധശിക്ഷക്ക് വിധിക്കപ്പെട്ട തമിഴ്നാട്  സ്വദേശിയുടെ മോചനത്തിനായി കുടുംബം

text_fields
bookmark_border

ദോഹ: ഖത്തറില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട തമിഴ്നാട് സ്വദേശിയുടെ മോചനത്തിന് കേന്ദ്ര ഗവണ്‍മെന്‍റ് ഇടപെടണമെന്ന ആവശ്യവുമായി കുടുംബാംഗങ്ങള്‍.  2012 ഫെബ്രുവരിയില്‍ ഖത്തരി വൃദ്ധയെ കൊലപ്പെടുത്തിയ കേസിലാണ് തമിഴ്നാട് വിരുദനഗര്‍ ജില്ലയിലെ കണ്ണിശ്ശേരിയില്‍ നിന്നുള്ള ചെല്ലദുരൈ (45) വധശിക്ഷക്ക് വിധിക്കപ്പെട്ട് ഖത്തറിലെ ജയിലില്‍ കഴിയുന്നത്. ഇയാളടക്കം തമിഴ്നാട് സ്വദേശികളായ മൂന്ന് പേരെയാണ് 2015 ജനുവരിയില്‍ പ്രാഥമിക കോടതി വധശിക്ഷക്ക് വിധിച്ചത്. എന്നാല്‍ പ്രതികള്‍ അപ്പീല്‍ നല്‍കിയതിനത്തെുടര്‍ന്ന് ഈ മാസമാദ്യം മൂന്നാം പ്രതിയുടെ ശിക്ഷ ജീവപര്യന്തം തടവായി കുറച്ചു. ചെല്ലദുരൈ അടക്കം രണ്ട് പ്രതികളെ വെടിവെച്ച് കൊല്ലാനുള്ള വിധി അപ്പീല്‍ കോടതി ശരിവെക്കുകയായിരുന്നു. ശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദയാഹരജി നല്‍കിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 
എന്നാല്‍, ചെല്ലദുരൈ നിരപരാധിയാണെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. ശിക്ഷ ഒഴിവാക്കാന്‍ കേന്ദ്ര ഗവണ്‍മെന്‍റ് ഇടപെടണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്‍െറ ഭാര്യ രാജമ്മാള്‍ വിരുദനഗര്‍ ജില്ലാ കലക്ടര്‍ മുഖേനയാണ് കേന്ദ്ര ഗവണ്‍മെന്‍റിന് നിവേദനം നല്‍കിയത്. 2011ല്‍ ഖത്തറിലേക്ക് വന്ന ചെല്ലദുരൈ നിര്‍മാണതൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. 
ഖത്തറിലത്തെി ഏതാനും മാസത്തിനകമാണ് കേസില്‍ പ്രതിയായി ജയിലിലായത്. സംഭവത്തിലെ യഥാര്‍ഥ പ്രതികളോടൊപ്പം ഒരേ മുറിയില്‍ താമസിച്ചിരുന്നതിനാലാണ് ചെല്ലദുരൈയും പ്രതിപ്പട്ടികയില്‍ പെട്ടതെന്നാണ് അദ്ദേഹത്തിന്‍െറ കുടുംബാംഗങ്ങള്‍ പറയുന്നത്. പടക്ക കമ്പനിയില്‍ ദിവസവേതനത്തിന് ജോലി ചെയ്യുന്ന തനിക്ക് മക്കളെ പോറ്റാന്‍ കഴിയുന്നില്ളെന്നും ഭര്‍ത്താവിന്‍െറ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നുമാണ് രാജമ്മാള്‍ ആവശ്യപ്പെടുന്നത്.
ദോഹയിലെ സലത്തയില്‍ തനിച്ചുതാമസിച്ചിരുന്ന 82 വയസുള്ള സ്വദേശി വനിതയാണ് കൊല്ലപ്പെട്ടത്. ഇതിനടുത്തായി കെട്ടിടനിര്‍മാണത്തില്‍ ഏര്‍പ്പെട്ടവരാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്. മോഷണം നടത്തുകയെന്ന ലക്ഷ്യത്തോടെ വൃദ്ധയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. 
വീടിനടുത്ത് നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന മൂന്ന് പ്രതികളെയും റമദാന്‍ സമയത്ത് ഇവര്‍ വീട്ടില്‍ വിളിച്ച് ഭക്ഷണം നല്‍കിയിരുന്നു. അവസരം മുതലെടുത്ത് വീടിന്‍െറ സാഹചര്യങ്ങളും ക്രമീകരണങ്ങളും മനസിലാക്കി കൃത്യം നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. 
വീട്ടുജോലിക്കാരിയായിരുന്നു കേസിലെ പ്രധാനസാക്ഷി. കുത്തേറ്റ വൃദ്ധയുടെ കരച്ചില്‍ കേട്ടത്തെിയ അവരെയും ആക്രമിച്ചെങ്കിലും കുതറിയോടി മുറിക്കുള്ളില്‍ കയറി വാതിലടച്ച ശേഷം സ്പോണ്‍സറുടെ കുടുംബത്തെ അറിയിക്കുകയായിരുന്നു. വാച്ച്, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ചെറിയ വസ്തുക്കളാണ് മോഷണം പോയത്. സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പടെയുള്ള വിലയേറിയ വസ്തുക്കള്‍ മോഷ്ടാക്കള്‍ക്ക് ലഭിച്ചിരുന്നില്ല. കൊലപാതകം കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളില്‍ വീട്ടുജോലിക്കാരിയുടെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. 
കൃത്യം നടത്തിയതായി പ്രതികള്‍ പൊലീസിനോട് സമ്മതിക്കുകയും കൃത്യത്തിനുപയോഗിച്ച ആയുധം വക്റയിലെ വെള്ളക്കെട്ടില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു. കൊലചെയ്യട്ടെ വൃദ്ധയുടെ കുടുംബം വിചാരണ വേളയില്‍ വധശിക്ഷ ആവശ്യപ്പെട്ടിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar court
Next Story