സബ്സിഡി ഉല്‍പന്നങ്ങളുടെ ദുരുപയോഗം തടയാന്‍ കരട് നിയമം
text_fieldsദോഹ: സബ്സിഡി ലഭിക്കുന്ന ഉല്‍പന്നങ്ങള്‍ അനുമതി കൂടാതെ വില്‍ക്കുന്നത് തടയാനും മറ്റ് ഇടപാടുകള്‍ തടയാനുമുള്ള കരട് നിയമത്തിന് ഖത്തര്‍ മന്ത്രിസഭ അംഗീകാരം നല്‍കി.
കരട് നിയമം ശൂറ കൗണ്‍സിലിന്‍െറ പരിഗണനക്കായി സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ സബ്സിഡി പ്രഖ്യാപിക്കുന്ന ഭക്ഷ്യ വസ്തുക്കളാണ് നിയമത്തിന്‍െറ പിരിധിയില്‍പെടുക. ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് അനുമതി വാങ്ങാതെ ഇത്തരം ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നത് നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ലൈസന്‍സ് നേടുന്നതിനും ലൈസന്‍സിനുള്ള അപേക്ഷക്കും അതിന്‍െറ കാലാവധിക്കും പുതിയ നിയമത്തില്‍ നിബന്ധനകള്‍ നിശ്ചയിച്ചിട്ടുണ്ട്. സബ്സിഡി ഉല്‍പന്നങ്ങളുടെ കൈകാര്യവുമായി ബന്ധപ്പെട്ട പല നിരോധനങ്ങളും പുതിയ നിയമത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. നിശ്ചയിക്കപ്പെട്ട വിലയേക്കാള്‍ കൂടുതല്‍ വിലക്ക് വില്‍പന നടത്തുക, ബന്ധപ്പെട്ട വകുപ്പ് നിശ്ചയിച്ചിരിക്കുന്ന തൂക്കത്തേക്കാള്‍ കുറവ് വില്‍പന നടത്തുക, നിശ്ചിത ഉല്‍പന്നത്തിന് പകരം ഗുണമേന്‍മ കുറഞ്ഞ ഉല്‍പന്നം വില്‍കുക, സബ്സിഡി ഉല്‍പന്നം മറ്റ് ഉല്‍പന്നങ്ങളുമായി കൂട്ടിക്കലര്‍ത്തുകയോ അതിന്‍െറ ഗുണങ്ങള്‍ നഷ്ടപ്പെടുത്തുകയോ ചെയ്യുക, ഉല്‍പന്നങ്ങള്‍ പൂഴ്ത്തിവെക്കുകയോ വില്‍ക്കാന്‍ ഉദ്ദേശ്യമില്ലാതെ സ്ഥാപനം അടച്ചിടുകയോ ചെയ്യുക, ഷോപ്പിന് വെളിയില്‍ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുകയോ സൂക്ഷിക്കുകയോ ചെയ്യുക, അര്‍ഹതയില്ലാത്തവര്‍ക്ക് വില്‍ക്കുക, ഉല്‍പന്നങ്ങള്‍ പുറത്തേക്ക് കടത്തുക തുടങ്ങിയ കാര്യങ്ങളാണ് പുതിയ നിയമപ്രകാരം നിരോധിക്കപ്പെട്ടത്. സൈനിക സേവനവുമായി ബന്ധപ്പെട്ട 2006 വര്‍ഷത്തെ 31ാം നമ്പര്‍ നിയമ വകുപ്പുകള്‍ ഭേദഗതി ചെയ്ത് പുതിയ കരട് നിയമം തയ്യാറാക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സൈനികര്‍ക്ക് പ്രത്യേക അവധി നല്‍കുന്നതുമായി ബന്ധപ്പെട്ടതാണ് ഈ നിയമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.