ശമാലിലെ പാര്‍ക്കുകളില്‍ റാസ് ഗ്യാസിന്‍െറ സൗരോര്‍ജ ചാര്‍ജിങ് സ്റ്റേഷനുകള്‍
text_fieldsദോഹ: ശമാല്‍ പ്രവിശ്യയിലെ പബ്ളിക് പാര്‍ക്കുകളില്‍ മൊബൈല്‍ ഫോണുകള്‍ റീചാര്‍ജ് ചെയ്യുന്നതിനായി മൂന്ന് സൗരോര്‍ജ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ കമ്മ്യൂണിറ്റി ഒൗട്ട്റീച്ച് പ്രോഗ്രാം പദ്ധതി. ശമാലിലെ മൂന്ന് പാര്‍ക്കുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മേഖലയിലെ ബീച്ച് ഏരിയകളില്‍ സൗരോര്‍ജ ലൈറ്റുകള്‍ സ്ഥാപിക്കാനും റാസ് ലഫാന്‍ പദ്ധതിയുണ്ട്. ശമാല്‍ മുനിസിപ്പാലിറ്റിയുടെ പരിസ്ഥിതി സംരക്ഷണത്തിനായുള്ള ശ്രമങ്ങളുടെയും സുസ്ഥിര വികസന സംരംഭങ്ങളുടെയും ഭാഗമായാണ് അല്‍ റുവൈസ്, ഐന്‍ സിനാന്‍, അബൂ ദലോഫ് പബ്ളിക് പാര്‍ക്കുകളില്‍ 10 ചാര്‍ജിങ് സ്റ്റേഷനുകളും അല്‍ റുവൈസ്, അബൂ ദലോഫ് ബീച്ചുകളില്‍ 34 ലൈറ്റുകളും സ്ഥാപിക്കുന്നത്. സോളാര്‍ മള്‍ട്ടി ഫങ്ഷന്‍ ചാര്‍ജിങ് ട്രീ എന്ന പേരിലാകും ഓരോ പവര്‍ സ്റ്റേഷനുകളും അറിയപ്പെടുക. എട്ട് മണിക്കൂര്‍ തുടര്‍ച്ചയായി പ്രകാശം ചൊരിയാന്‍ സാധിക്കുന്ന രണ്ട് ലൈറ്റ് പോളുകളും ഇതില്‍ ഘടിപ്പിക്കും. അല്‍ ഖോറിലെയും ഖത്തറിലെ വടക്കന്‍ മേഖലകളിലുള്ള പ്രദേശവാസികള്‍ക്ക് നിരന്തരം ഉപകാരപ്രദമാകുന്നതാണ് പദ്ധതി. ഖത്തര്‍ ഊര്‍ജ മന്ത്രാലയത്തിന്‍െറയും സമൂഹവും തമ്മിലുള്ള അഭ്യേദമായ ബന്ധത്തിന് റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ കമ്മ്യൂണിറ്റി ഒൗട്ട്റീച്ച് പ്രോഗ്രാമിന്‍്റെ പിന്തുണയാണിത് വ്യക്തമാക്കുന്നത്. റാസ് ലഫാനില്‍ പ്രവര്‍ത്തിക്കുന്ന ഖത്തര്‍ പെട്രോളിയം, ഖത്തര്‍ ഗ്യാസ്, റാസ് ഗ്യാസ്, അല്‍ ഖലീജ് ഗ്യാസ്, ഡോള്‍ഫിന്‍ എനര്‍ജി, പേള്‍ ജി.ടി.എല്‍, ഒറിക്സ് ജി.ടി.എല്‍ എന്നീ കമ്പനികളടങ്ങുന്ന കൂട്ടായ്മയാണ് റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ കമ്മ്യൂണിറ്റി ഒൗട്ട്റീച്ച് പ്രോഗ്രാം.
പദ്ധതി നിയന്ത്രിക്കുന്നത് ഖത്തര്‍ ഗ്യാസാണ്.അല്‍ ശമാല്‍ മുനിസിപ്പാലിറ്റിക്ക് നല്‍കുന്ന അകമഴിഞ്ഞ പിന്തുണയുടെ ഭാഗമാണിതെന്ന് ഖത്തര്‍ ഗ്യാസ് പബ്ളിക് റിലേഷന്‍ മാനേജര്‍ അസാം അബ്ദുല്‍ അസീസ് അല്‍ മന്നായി പറഞ്ഞു.
ഊര്‍ജ വ്യവസായത്തെ പ്രതിനിധീകരിക്കുന്നതോടൊപ്പം പൊതുനന്മക്കായി പാരമ്പര്യ ഊര്‍ജ സ്രോതസുകള്‍ ഉപയോഗിക്കുന്നതിലും വികസിപ്പിക്കുന്നതിലും ഖത്തര്‍ ഗ്യാസ് പിന്തുണ നല്‍കുന്നുണ്ട്. ഖത്തറിന്‍െറ വിഷന്‍ 2030ന്‍െറ ഭാഗമായി ശമാല്‍ മുനിസിപ്പാലിറ്റി മുന്നോട്ട് വെക്കുന്ന ഈ ചുവടുവെപ്പിന് എല്ലാ പിന്തുണയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശമാല്‍ ഏരിയയില്‍ ഇത്തരം സംരംഭവുമായി മുമ്പോട്ട് വന്ന റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ കമ്മ്യൂണിറ്റി ഒൗട്ട്റീച്ച് പ്രോഗ്രാമിന് നന്ദി അറിയിക്കുന്നതായി ശമാല്‍ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ഹമദ് ജുമുഅ ജാസിം അല്‍ മന്നായി പറഞ്ഞു.
ഖത്തര്‍ വിഷന്‍ 2030ന്‍െറ ഭാഗമായി പരിസ്ഥിതി, സാമൂഹിക പുനരുദ്ധാരണം, ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ തുടങ്ങിയ തന്ത്രപ്രധാന മേഖലകളില്‍ തങ്ങളുടേതായ സംഭാവനകള്‍ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ കമ്മ്യൂണിറ്റി ഒൗട്ട്റീച്ച് പ്രോഗ്രാം നല്‍കിവരുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.