അടിയന്തര ചികിത്സക്കായി എത്തിയത് 30 ശതമാനം മാത്രം
text_fieldsദോഹ: അല്‍സദ്ദ് പീഡിയാട്രിക് എമര്‍ജന്‍സി സെന്‍ററില്‍ (പി.ഇ.സി) ചികിത്സ തേടിയവരില്‍ 30 ശതമാനം മാത്രമാണ് അടിയന്തര ചികിത്സ ആവശ്യമുണ്ടായിരുന്നവരെന്നും ബാക്കി 70 ശതമാനം രോഗികളും അടിയന്തര ചികിത്സ ആവശ്യമില്ലാത്തവരായിരുന്നെന്നും അധികൃതര്‍. അടിയന്തര ചികിത്സ ആവശ്യമുണ്ടായിരുന്ന കുട്ടികളില്‍ രണ്ട് മുതല്‍ നാല് ശതമാനം വരെ ഗുരുതരാവസ്ഥയിലുള്ളവരാണ്. ഇവരില്‍ ഒരു ശതമാനത്തില്‍ താഴെ പേരെ കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി ഹമദ് ജനറല്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലോ അല്ളെങ്കില്‍ പ്രത്യേക പരിചരണ വിഭാഗത്തിലേക്കോ മാറ്റിയതായും അധികൃതര്‍ അറിയിച്ചു.
അടിയന്തര ചികിത്സ ആവശ്യമില്ലാത്ത 70 ശതമാനത്തോളം പേര്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ചികിത്സ നല്‍കിയതെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ പീഡിയാട്രിക് എമര്‍ജന്‍സി സെന്‍റര്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ അംരി പറഞ്ഞു. ഖത്തറിലെ ഏറ്റവും തിരക്കേറിയ ആശുപത്രികളിലൊന്നാണ് അല്‍സദ്ദ്. ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്. ഒരുമാസം 28,000ത്തിനും 30,000ത്തിനും ഇടയിലാണ് രോഗികളത്തെുന്നത്. 2015ല്‍ 336,000 രോഗികളാണ് കേന്ദ്രത്തില്‍ ചികിത്സ തേടിയത്.
ശ്വാസകോശ അണുബാധ, ഉദരം-കുടല്‍ സംബന്ധമായ രോഗം എന്നിവക്കാണ് കൂടുതല്‍ പേരും ഇവിടെ ചികിത്സ തേടിയത്തെുന്നത്.
പ്രഥമഘട്ടത്തില്‍ തന്നെ കുട്ടികളെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കണമെന്ന് രക്ഷിതാക്കളോട് നിര്‍ദേശിക്കാറുണ്ടെന്നും ഡോ. അല്‍ അംറി പറഞ്ഞു.
ചെറിയ പനി, തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ കുട്ടികളെ ചികിത്സിക്കണം. ഇവക്കെല്ലാം കേന്ദ്രത്തില്‍ ചികിത്സ ലഭ്യമാണ്.
12 മാസത്തില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികളിലാണ് ഇത്തരം രോഗങ്ങള്‍ പിടിപെടുന്നത്. അല്‍സദ്ദില്‍ സാധാരണയായി ചികിത്സ തേടുന്നത് ആസ്തമ, ശ്വാസം മുട്ടല്‍, ചുമ എന്നിവക്കാണ്. ഉദരസംബന്ധമായ രോഗലക്ഷണങ്ങളായ ചര്‍ദി, വയറിളക്കം എന്നിവക്കും ചികിത്സ നല്‍കാറുണ്ട്. മഞ്ഞപ്പിത്തം, സന്നി തുടങ്ങിയ ഗുരുതര രോഗബാധിതരായ കുട്ടികള്‍ക്കും ചികിത്സ നല്‍കാറുണ്ട്.
രോഗിക്ക് തീവ്രപരിചരണ യൂനിറ്റിന്‍െറ സഹായമോ അല്ളെങ്കില്‍ പ്രത്യേക പരിശോധന ആവശ്യമായി വരുമ്പോഴോ അവരെ ഹമദ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയാണ് പതിവെന്നും ഡോ. അല്‍ അംറി പറഞ്ഞു. നവീകരണത്തില്‍ 25 ശതമാനത്തിലധികം സ്ഥലവിസ്തൃതിയാണ് അല്‍സദ്ദ് കേന്ദ്രത്തിന് ലഭിച്ചത്. 86 കിടക്കകളാണ് ഇപ്പോള്‍ ഇവിടെയുള്ളതെന്നും 216 നഴ്സുമാരും 65 ഡോക്ടര്‍മാരുമാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.