സാമ്പത്തികതീരുമാനങ്ങള്‍ സാവകാശം മതിയെന്ന് ഐ.എം.എഫ്
text_fieldsദോഹ: ഖത്തറടക്കമുള്ള ജി.സി.സി രാജ്യങ്ങള്‍ സാമ്പത്തിക രംഗത്ത് ഏര്‍പ്പെടുത്തിയ പുതിയ തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വം വേണമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ബജറ്റുകളില്‍ രൂപപ്പെട്ട ധനക്കമ്മി പരിഹരിക്കുന്നതിനായി പുതിയ നികുതി ചുമത്തുന്നതും സബ്സിഡി വെട്ടിക്കുറക്കുന്നതുമായ തീരുമാനങ്ങള്‍ സാവകാശത്തില്‍ മതിയെന്നാണ് ഐ.എം.എഫ് ജി.സി.സി രാജ്യങ്ങളോടാവശ്യപ്പെട്ടത്. ഖത്തറടക്കമുള്ള രാജ്യങ്ങള്‍ ജനങ്ങള്‍ക്കുള്ള പെട്രോള്‍, വൈദ്യുതി, വെള്ളം തുടങ്ങിയവക്ക് വില ഉയര്‍ത്തിയിരുന്നു. കൂടാതെ അടുത്ത കാലത്തായി പൊതുമേഖല സ്ഥാപനങ്ങളില്‍ സ്വദേശികളെ കൂടുതലായി നിയമിക്കുകയും ചെയ്തിരുന്നു.
ആഗോള എണ്ണവിപണിയിലെ വിലത്തകര്‍ച്ച കാരണം രാജ്യങ്ങളുടെ റവന്യൂ വരുമാനത്തില്‍ വലിയ നഷ്ടമാണ് വരുത്തിയത്. 465 കോടി റിയാല്‍ ധനക്കമ്മിയിലുള്ള ബജറ്റാണ് സാമ്പത്തികമന്ത്രാലയം ഖത്തര്‍ ഈ വര്‍ഷം അവതരിപ്പിച്ചത്. ഇത് പൊതുമേഖല സ്ഥാപനങ്ങളെയും സര്‍ക്കാര്‍ സംഘടനകളെയും ചെലവ് ചുരുക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാറിന്‍്റെ ഈ ചെലവ് ചുരുക്കല്‍ നയത്തിലും മറ്റ് സാമ്പത്തിക രംഗത്തെ പുതിയ തീരുമാനങ്ങളും പൗരന്‍മാരുമായുള്ള സാമൂഹ്യ ബന്ധം ഉലയാത്ത തരത്തില്‍ നടപ്പാക്കണമെന്നാണ് ഐ.എം.എഫ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍ക്കാറും പൗരന്മാരും തമ്മിലുള്ള സാമൂഹ്യകരാറുകളില്‍ നീക്കുപോക്കുകള്‍ അനിവാര്യമാണെന്നും ഐ.എം.എഫ് കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ശമ്പളം മറ്റു ആനുകൂല്യങ്ങള്‍ എന്നിവയില്‍ കുറവ് വരുത്തുക ബുദ്ധിമുട്ടാണെന്നും അന്താരാഷ്ട്ര നാണയ നിധി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.