സിവില്‍ സര്‍വീസ് കോച്ചിങ് സെന്‍റര്‍
text_fieldsദോഹ: അല്‍നാബിത് ഗ്ളോബല്‍ എജുക്കേഷന്‍ സെന്‍ററിന് കീഴില്‍ ദോഹയില്‍ സിവില്‍ സര്‍വീസ് കോച്ചിങ് സെന്‍റര്‍ ആരംഭിക്കുന്നു. പാലക്കാടും തൃശൂരും യു.എ.ഇ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലും സിവില്‍ സര്‍വീസ് കോച്ചിങ് നടത്തുന്ന പാലക്കാട് സിവില്‍ സര്‍വീസ് അക്കാദമിയുമായി സഹകരിച്ചാണ് ദോഹയിലെ അല്‍നാബിത് സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിഭാശാലികളായ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നാളെ നടക്കും. ദോഹയിലെ പ്രമുഖ ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നും നിരവധി വിദ്യാര്‍ഥികള്‍ ടെസ്റ്റില്‍ പങ്കെടുക്കുന്നുണ്ട്. വിദ്യാര്‍ഥികളുടെ സൗകര്യവും ബാഹുല്യവും മുന്‍നിര്‍ത്തി രണ്ട് ഘട്ടങ്ങളിലായാണ് ടെസ്റ്റ് നടത്തുന്നത്.
ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ 11 വരെയും ഉച്ചക്ക് 2.30 മുതല്‍ 4.30വരെയും നടക്കുന്ന ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് പാലക്കാട് സിവില്‍ സര്‍വീസ് അക്കാദമി ഡയറക്ടര്‍ പി.ആര്‍ മേനോന്‍ നേതൃത്വം നല്‍കും. അഞ്ചാം തരം മുതല്‍ പ്ളസ്ടു വരെയുള്ള വിദ്യാര്‍ഥികളെയാണ് ടാലന്‍റ് സെലക്ഷന്‍ ടെസ്റ്റ് ലക്ഷ്യമാക്കുന്നത്. സി.ബി.എസ്.സി സിലബസ് അടിസ്ഥാനമാക്കിയുള്ള ഈ ടെസ്റ്റാണ് വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം.
പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ csatqatar@gmail.com എന്ന മെയിലിലോ 66504515 എന്ന മൊബൈല്‍ നമ്പറിലോ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.