യൂത്ത് ഫോറം ആരോഗ്യപരിപാലന ക്ളാസ്
text_fieldsദോഹ: വ്രതകാലത്തെ ആരോഗ്യ സംരക്ഷണ രീതികളെ കുറിച്ച് ‘ഹെല്‍ത്തി റമദാന്‍’ എന്ന പേരില്‍ യൂത്ത് ഫോറം ആരോഗ്യ പരിപാലന ക്ളാസ് സംഘടിപ്പിച്ചു. കാര്‍ഡിയാക് ഫിസിയോ തെറാപ്പിസ്റ്റ് മുഹമ്മദ് അലീഫ് പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ആത്മീയമായ നേട്ടങ്ങളോടൊപ്പം ഭക്ഷണ ജീവിത രീതികളില്‍ കൂടി ശ്രദ്ധനല്‍കി ആരോഗ്യപരമായ നേട്ടങ്ങള്‍ക്ക് കൂടി റമദാനെ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
രോഗികളെയല്ല ആരോഗ്യമുള്ള സമൂഹത്തെയാണ് റമദാനിലൂടെ സൃഷ്ടിക്കപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വ്രതകാലത്തെ ആരോഗ്യ സംരക്ഷണ രീതികള്‍, വിവിധ വ്യായാമ മുറകള്‍, പകല്‍ സമയങ്ങളില്‍ പുറത്ത് ജോലി ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവ അദ്ദേഹം വിശദീകരിച്ചു. ഫാര്‍മസിസ്റ്റും മലബാര്‍ അടുക്കള ഫേസ്ബുക്ക് ഗ്രൂപ്പ് സീനിയര്‍ അഡ്മിനുമായ ഷഹാന ഇല്യാസിന്‍െറ ആരോഗ്യ പ്രദമായ ഭക്ഷണ വിഭവങ്ങളെക്കുറിച്ചുള്ള പ്രത്യേക സെഷനും നടന്നു. യൂത്ത് ഫോറം വൈസ് പ്രസിഡന്‍റ് ഷാനവാസ് ഖാലിദ് ഉദ്ഘാടനം ചെയ്തു. മുനീര്‍ ജലാലുദ്ദീന്‍, എന്‍.പി ജസീം, തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്ക് യൂത്ത്ഫോറത്തിന്‍െറ ഉപഹാരം ജനറല്‍ സെക്രട്ടറി മുഹമ്മദ് ബിലാല്‍ കൈമാറി. യൂത്ത്ഫോറം കായിക വിഭാഗം കണ്‍വീനര്‍ തസീന്‍ അമീന്‍ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.