പ്രവാസി പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താനായില്ല
text_fieldsദോഹ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് ഇന്ത്യന്‍ സമൂഹത്തിന് അനുമതി ലഭിച്ചില്ളെന്ന് വിവിധ സാമൂഹിക സംഘടന പ്രതിനിധികളുടെ പരാതി.
സാമ്പത്തിക പ്രതിസന്ധിയത്തെുടര്‍ന്ന് ജോലി നഷ്ടമായ പ്രവാസികളുടെയും ജോലിക്ക് ഭീഷണിയുള്ളവരുടെയും പുനരധിവാസം, ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ ആവശ്യത്തിന് സ്കൂള്‍ ഇല്ലാത്തത്, സീസണിലും അല്ലാത്തപ്പോഴും വിമാന ടിക്കറ്റുകള്‍ക്ക് നിരക്ക് കുത്തനെ ഉയര്‍ത്തുന്നത് തുടങ്ങിയ പ്രശ്നങ്ങളൊന്നും പ്രധാനമന്ത്രിയോട് ഉന്നയിക്കാന്‍ പ്രവാസികള്‍ക്കോ സംഘടനകള്‍ക്കോ കഴിഞ്ഞില്ല. ഇന്ത്യന്‍ സമൂഹത്തിന് മുമ്പില്‍ പ്രധാനമന്ത്രി നടിയ പ്രസംഗത്തിലും പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങളെക്കുറിച്ച് പരാമര്‍ശമുണ്ടായില്ല. പ്രധാനമന്ത്രി വരുമ്പോള്‍ ആശയവിനിമയം നടത്തുന്നതിന് ഇന്ത്യന്‍ സാമൂഹിക പ്രതിനിധികള്‍ക്ക് അംബാഡര്‍ അവസരം നല്‍കിയില്ളെന്നാണ് സംഘടനകളുടെ പരാതി.
എംബസിയില്‍ അഭയം തേടിയത്തെുന്ന സാധാരണ തൊഴിലാളികളെ പാര്‍പ്പിക്കാന്‍ ഷെല്‍ട്ടര്‍ വേണമെന്ന കാലങ്ങളായുള്ള ആവശ്യമുള്‍പ്പെടെയുള്ളവ പരിഹരിക്കുന്നതിന് നടപടികളായില്ളെന്ന് വിമര്‍ശമുയര്‍ന്നിട്ടുണ്ട്. പ്രവാസികളുടെ അടിസ്ഥാന വിഷയങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയോടൊപ്പം വന്ന വിദേശകാര്യ വകുപ്പിലെ ഉദ്യോസ്ഥരും ഒരക്ഷരം മിണ്ടിയില്ല. തൊഴിലാളികളിലുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കണമെന്ന് പൊതുവായി നടത്തിയ അഭിപ്രായത്തില്‍ മാത്രം ഒതുക്കുകയായിരുന്നു.
തൊഴില്‍ കരാറിന്‍െറ പരിധിയില്‍ വരാത്ത വീട്ടുജോലിക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബോധന ചെയ്യുന്നതിനോ പരിഹാര നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുന്നതിനോ ചര്‍ച്ചകളുണ്ടായില്ല.
പ്രധാനമന്ത്രിയുടെ പ്രസംഗം രാഷ്ട്രീയ പ്രസംഗമായി മാറിയെന്ന് ഇന്‍കാസ് പ്രസിഡന്‍റ് കെ.കെ ഉസ്മാന്‍ പറഞ്ഞു. ഒരു പ്രധാനമന്ത്രിയില്‍ നിന്ന് പ്രതീക്ഷിച്ച പ്രസംഗമായിരുന്നില്ല അത്. പറഞ്ഞ കാര്യങ്ങള്‍ തന്നെ പൊള്ളയായ അവകാശവാദങ്ങളായിരുന്നു. യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ളവ സ്വന്തം പട്ടികയില്‍ ചേര്‍ക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
ഐ.സി.സി, ഐ.ബി.പി.എന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെയും അംബസിഡര്‍ നോക്കുകുത്തിയാക്കുകയായിരുന്നുവെന്ന് മുന്‍ ഐ.സി.ബി.എഫ് പ്രസിഡന്‍റ് കരീം അബ്ദുല്ല പറഞ്ഞു.
ഷെറാട്ടന്‍ ഹോട്ടലില്‍ സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിന്‍െറ സംഘാടനത്തില്‍ ഇന്ത്യന്‍ ബിസിനസുകാരുടെ അംഗീകൃത ബോഡിയായ ഐ.ബി.പി.എന്നിന് ഒരു റോളുമുണ്ടായിരുന്നില്ല. ഇതേച്ചൊല്ലി അംബാസഡര്‍ക്കെതിരെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് അമര്‍ഷമുയര്‍ന്നിട്ടുണ്ട്.
ഒൗദ്യോഗിക സംഘടനകള്‍ക്കും ഭാരവാഹികള്‍ക്കും വരെ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ സ്വന്തക്കാര്‍ക്ക് കുടുംബ സമേതം പ്രവേശനം നല്‍കിയിട്ടുണ്ട്. അതേ സമയം എംബസിയുടെ പരിപാടികളിലും പ്രവര്‍ത്തനങ്ങളിലും സ്ഥിരമായി പങ്കെടുക്കുന്നവര്‍ക്ക് അവസാന നിമിഷമാണ് പാസ് അനുവദിച്ചത്.
ഖത്തര്‍ അധികൃതര്‍ക്കാണ് പ്രധാനമന്ത്രിയുടെ പരിപാടികളുടെ ചുമതലയെന്നും സുരക്ഷ ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രവേശനം നിയന്ത്രിക്കുന്നതെന്നുമാണ് അംബാസഡര്‍ പറഞ്ഞിരുന്നത്. എന്നാല്‍, പറഞ്ഞതുപോലുള്ള കര്‍ശന നിയന്ത്രണങ്ങളൊന്നും പ്രവാസി സംഗമം നടത്തിയ ഹാളിലോ പുറത്തോ ഉണ്ടായിരുന്നില്ല. രണ്ടായിരത്തിലേറെ പേരെ ഉള്‍ക്കൊള്ളാവുന്ന ഹാളില്‍ അഞ്ഞൂറോളം പേരാണ് പരിപാടിയില്‍ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.