അമീര്‍ തടവുകാര്‍ക്ക് മാപ്പ് പ്രഖ്യാപിച്ചു
text_fieldsദോഹ: വിശുദ്ധ റമദാന്‍ മാസം പ്രമാണിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി നിരവധി തടവുകാര്‍ക്ക് മാപ്പ് നല്‍കിയതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
എത്ര തടവുകാര്‍ക്കാണ് മോചനമെന്ന് ഒൗദ്യോഗികമായി അറിയിച്ചിട്ടില്ല. എല്ലാ വര്‍ഷവും റമദാനില്‍ അമീര്‍ തടവുകാര്‍ക്ക് മാപ്പ് നല്‍കാറുണ്ട്. ഇന്ത്യ, നേപ്പാള്‍, ബംഗ്ളാദേശ്, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ക്ക് മോചനം ലഭിച്ചതായി പ്രാദേശിക വെബ്പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.
റമദാനിലും ഖത്തര്‍ ദേശീയ ദിനത്തിലുമായി വര്‍ഷത്തില്‍ രണ്ട് തവണയാണ് തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കാറുള്ളത്. തടവുകാലാവധിയുടെ നല്ളൊരു ഭാഗം അനുഭവിച്ചവര്‍ക്കാണ് സാധാരണയായി മാപ്പ് നല്‍കാറുള്ളതെന്ന് എംബസി അധികൃതര്‍ അഭിപ്രായപ്പെട്ടതായി പ്രാദേശിക പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഖത്തറിലെ ബഹുഭൂരിപക്ഷം വരുന്ന പ്രവാസി സമൂഹത്തോടുള്ള ഖത്തറിന്‍െറ അനുഭാവപൂര്‍ണമായ നിലപാടാണ് പൊതുമാപ്പിലൂടെ വെളിപ്പെടുന്നതെന്നും അവര്‍ പറഞ്ഞു.
മാപ്പ് നല്‍കിയ തടവുകാരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതരില്‍ നിന്ന് വരും ആഴ്ചകളില്‍ ലഭിക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏകദേശം നൂറോളം പേര്‍ക്കാണ് പൊതുമാപ്പ് ലഭിച്ചത്. മോഷണം, മയക്കുമരുന്ന് കടത്ത്, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജയിലില്‍ കിടക്കുന്നവര്‍ക്കാണ് മോചനം ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.