പ്രൗഢഗംഭീര ചടങ്ങോടെ വാഖ് ഫുട്ബാളിന് സമാപനം
text_fieldsദോഹ: വാഴക്കാട് അസോസിയേഷന്‍ ഖത്തര്‍ -വാഖ് എഫ്.എം.സി ഫുട്ബാള്‍ ടൂര്‍ണമെന്‍റിന് വര്‍ണശബളമായ ചടങ്ങുകളോടെ സമാപനം. 2022 ല്‍ ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫുട്ബാളിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വാഖിന്‍െറ നൂറോളം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രത്യേകപരിപാടിയിലും സമാപനചടങ്ങിലും ഖത്തര്‍ പൊലീസിങ് സ്പോര്‍ട്സ് ഫെഡറേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് മേധാവി ലഫ്റ്റനന്‍റ് അബ്ദുല്ല ഹമീസ് അല്‍ഹംദ്, കമ്മ്യൂണിറ്റി പൊലീസിങ് പബ്ളിക് റിലേഷന്‍ ഓഫീസര്‍ ഫൈസല്‍ ഹുദവി, മലയാള ചലച്ചിത്രതാരം അബൂസലീം, ഇന്‍കാസ് പ്രസിഡന്‍റ് കെ.കെ ഉസ്മാന്‍, സലീം നാലകത്ത്, റഫീഖ്, അല്‍മറായി കണ്‍ട്രി മാനേജര്‍ ജമാല്‍, മത്താസേ തെരേസ, ഗോകുലം ഹോട്ടല്‍ മാനേജര്‍ നസര്‍, അല്‍അബീര്‍ മാര്‍ക്കറ്റിങ് മാനേജര്‍ നീല്‍, ശറഫ് ഡിജി മാനേജര്‍ സുരേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം ഖിഫ് വൈസ് പ്രസിഡന്‍റും അലി ഇന്‍റര്‍നാഷണല്‍ ജനറല്‍ മാനേജറുമായ കെ. മുഹമ്മദ് ഈസ, ദോഹ സ്റ്റേഡിയം മാനേജര്‍ സാലേഹ് സാഗര്‍ തുടങ്ങിയവര്‍ നിര്‍വഹിച്ചു.
ആക്രമണ പ്രത്യാക്രമണങ്ങള്‍ കൊാണ്ട് സമ്പന്നമായിരുന്ന ആദ്യപകുതിയില്‍ തന്നെ നാദം തൃശൂര്‍ രണ്ട് ഗോളുകള്‍ സ്കോര്‍ ചെയ്തു. കളിയുടെ രണ്ടാംപകുതിയില്‍ ഇമാദി ലിമോസിന്‍ ഒരു ഗോള്‍ മടക്കി. കളിയുടെ അവസാന നിമിഷങ്ങളില്‍ ഉദ്വോഗജനകമായ മുന്നേറ്റങ്ങളുണ്ടായെങ്കിലും നാദം തൃശൂരിന്‍െറ കരുത്തിന് മുമ്പില്‍ ഇമാദി ലിമോസിന്‍ അടിയറവ് പറയുകയായിരുന്നു. ടൂര്‍ണ്ണമെന്‍റിലെ ഏറ്റവും നല്ല കളിക്കാരനായി കുനിയില്‍ എക്സ്പാര്‍റ്റ്സ് അസോസിയേഷന്‍െറ നഹാര്‍, ഏറ്റവും നല്ല സ്റ്റോപര്‍ ബാക്കായി യൂനുസ് (എഫ്.സി കൊടിയത്തൂര്‍), ഏറ്റവും നല്ല ഗോള്‍കീപ്പര്‍ നാദം തൃശൂരിന്‍െറ സന്ദീപ് എന്നിവരേയും തെരഞ്ഞെടുത്തു. ചടങ്ങില്‍ വാഖ്പ്രസിഡന്‍റ് ഫിന്‍സര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.കെ സിദ്ദീഖ് സ്വാഗതവും, ഫുട്ബാള്‍ കണ്‍വീനര്‍ അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.
വാഴക്കാട് അസോസിയേഷന് ആഭ്യന്തര മന്ത്രാലയം നല്‍കിയ മെമന്‍േറാ ഫുട്ബാള്‍ ടൂര്‍ണ്ണമെന്‍റ് കമ്മിറ്റി ചെയര്‍മാന്‍ സുഹൈല്‍ കൊന്നക്കോട് ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.