ഇനി വ്രതവിശുദ്ധിയുടെ നാളുകള്‍
text_fieldsദോഹ: ആത്മസമര്‍പ്പണത്തിന്‍െറ വഴിയില്‍ പുണ്യങ്ങളുടെ നിറവുമായത്തെിയ വിശുദ്ധ റമദാന്‍ മാസത്തെ പ്രവാസഭൂമിയിലെ വിശ്വാസി സമൂഹം വരവേറ്റു. ഇന്ന് റമദാന്‍ ഒന്നായിരിക്കുമെന്ന് ഒൗഖാഫ് ഇസ്ലാമിക കാര്യമന്ത്രാലയത്തിന് കീഴിലുള്ള മാസപ്പിറവി നിര്‍ണയ സമിതി പ്രഖ്യാപിച്ചതോടെയാണ് റമദാന് തുടക്കമായത്. ദഫ്നയിലെ ഒൗഖാഫ് ആസ്ഥാനത്ത് ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് ഖത്തറിലും റമദാന്‍ ഒന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. മാസപ്പിറവി നിര്‍ണയ സമിതി ചെയര്‍മാന്‍ ശൈഖ് ഥഖീല്‍ ബിന്‍ സായിര്‍ അല്‍ ശംരിയാണ് മാസപ്പിറവി കണ്ടതിനാല്‍ ഇന്ന് റമദാനായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. വിശ്വാസികള്‍ റമദാനിന്‍െറ പവിത്രമായ ദിനരാത്രങ്ങള്‍ ഉപയോഗപ്പെടത്തണമെന്നും ദാനദര്‍മങ്ങളാലും മറ്റും റമദാനിനെ പ്രയോജനപ്പെടണമെന്നും അദ്ദേഹം വിശ്വാസികളോടാവശ്യപ്പെട്ടു.
സര്‍വശക്തനോട് ഹൃദയം നിറഞ്ഞ് പ്രാര്‍ഥിക്കാനും വ്രതാനുഷ്ഠാനത്തിലൂടെ ജീവിതത്തെ ശുദ്ധീകരിക്കാാനും വെമ്പുന്ന മനസ്സുമായി വിശ്വാസികള്‍ക്കിനി ഉറക്കമില്ലാത്ത രാപ്പകലുകളാണ്. ഉള്ളവനും ഇല്ലാത്തവനും സമാന മനസ്കരായി വിശപ്പിന്‍െറ വിലയറിയുകയും വിശ്വാസികള്‍ ഉള്ളതിന്‍െറ പങ്ക് നല്‍കി ഇല്ലാത്തവരുടെ ആധിയകറ്റുകയും ചെയ്യുന്ന മാസം കൂടിയാണ് റമദാന്‍. കനത്ത വേനല്‍ ചൂടില്‍ ദൈര്‍ഘ്യം കൂടിയ പകലുകളാണ് ഇത്തവണ റമദാനിലേത്. മിക്ക ഗള്‍ഫ് നാടുകളിലും 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് അന്തരീക്ഷ ഊഷ്മാവ്.
റമദാനെ വരവേല്‍ക്കാന്‍ ഖത്തറിലെ പള്ളികള്‍ ദിവസങ്ങള്‍ക്ക് മുമ്പേ ഒരുങ്ങിക്കഴിഞ്ഞിരുന്നു. ഒട്ടേറെ പള്ളികള്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തു. ഈ വര്‍ഷം പുതിയ ഏതാനും പള്ളികള്‍ തുറന്നിട്ടുമുണ്ട്. പള്ളികളിലെ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ഒൗഖാഫ് മന്ത്രാലയം പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. പള്ളികളില്‍ ശുചിത്വം ഉറപ്പാക്കാനും നടപടികള്‍ സ്വീകരിച്ചു. ഖത്തറില്‍ നിന്നും മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നുമുള്ള പണ്ഡിതന്‍മാരെയാണ് റമദാന്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കാന്‍ നിയോഗിച്ചിരിക്കുന്നത്. മതകാര്യവകുപ്പിന്‍െറ സഹകരണത്തോടെ വിവിധ ചാരിറ്റി സംഘടനകള്‍ ആയിരക്കണക്കിനാളുകള്‍ക്ക് നോമ്പ് തുറക്കാന്‍ സൗകര്യമുള്ള കൂറ്റന്‍ ടെന്‍റുകള്‍ ഈ വര്‍ഷം സജ്ജീകരിച്ചിട്ടുണ്ട്. വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലും ഇഫ്താറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഖത്തര്‍ ചാരിറ്റി, റാഫ്, ഈദ് ചാരിറ്റി, ഖത്തര്‍ റെഡ്ക്രസന്‍റ് തുടങ്ങിയ ജീവകാരുണ്യ സംഘടനകള്‍ റമദാന്‍ നാളുകളില്‍ രാജ്യത്തിനകത്തും പുറത്തുമായി വിപുലമായ ജീവകാരുണ്യപദ്ധതികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. ആയിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഇഫ്താറുകളും നിര്‍ധന കുടുംബങ്ങള്‍ക്ക് ധനസഹായവുമെല്ലാം ഇതിന്‍െറ ഭാഗമാണ്. റമദാന്‍ തിരക്ക് കഴിഞ്ഞ ദിവസങ്ങളിലെല്ലാം വിപണിയില്‍ പ്രകടമായിരുന്നു. വ്രതാരംഭത്തിന്‍െറ തലേദിവസം വ്യാപാരസ്ഥാപനങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. വേനലിന്‍െറ കാഠിന്യം കണക്കിലെടുത്ത് നിര്‍ജലീകരണം ഒഴിവാക്കാന്‍ നോമ്പ് തുറന്നതിന് ശേഷം പരമാവധി പാനീയങ്ങള്‍ കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.