ഇന്ത്യയുടെ പ്രതിഛായ എംബസികളിലല്ല, പൗരന്‍മാരില്‍ -നരേന്ദ്ര മോദി
text_fieldsദോഹ: എംബസികള്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നുവെന്നതിന്‍െറ അടിസ്ഥാനത്തിലല്ല ലോകത്തിന് മുമ്പില്‍ ഇന്ത്യയുടെ പ്രതിഛായ സൃഷ്ടിക്കപ്പെടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അത് ഓരോ രാജ്യത്തുമുളള ഇന്ത്യന്‍ പൗരന്‍മാരെ അടിസ്ഥാനമാക്കിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തര്‍ സന്ദര്‍ശനത്തിനിടെ ദോഹ ഡൗണ്‍ ടൗണ്‍ പദ്ധതിയിലെ തൊഴിലാളികളുമായുള്ള സംഗമത്തിനിടയിലാണ് മോദി ഇക്കാര്യം പറഞ്ഞത്. അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ ഇന്ത്യക്കാരെ കുറിച്ചുള്ള മതിപ്പ് മനസിലാക്കാന്‍ കഴിഞ്ഞതായും മോദി സൂചിപ്പിച്ചു.
ഖത്തറില്‍ തന്‍െറ ആദ്യപരിപാടി തൊഴിലാളികളായ നിങ്ങളെ സന്ദര്‍ശിക്കുകയെന്നതാണെന്ന മോദിയുടെ വാക്കുകള്‍ വലിയ കയ്യടിയോടെയാണ് സദസ് സ്വീകരിച്ചത്. മാതൃരാജ്യത്ത് നിന്ന് ആരെങ്കിലുമത്തെി വിശേഷങ്ങള്‍ പങ്കുവെക്കുന്നത് നിങ്ങള്‍ക്ക് സന്തോഷകരമാകുമെന്ന മുഖവുരയോടെയാണ് മോദി പ്രസംഗം തുടങ്ങിയത്. അത്തരത്തിലുള്ള സംസാരം കേള്‍ക്കുമ്പോള്‍ തന്നെ പ്രവാസത്തിന്‍െറ വിരസത പകുതിയും ഇല്ലാതായി തീരുമെന്നും മോദി പറഞ്ഞു.
തൊഴിലാളികളുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അവര്‍ തന്നോട് പങ്കുവെച്ചതായും അധികൃതരെ കാണുമ്പോള്‍ അക്കാര്യം സംസാരിക്കും.
അവ പരിഹരിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും മോദി പറഞ്ഞു. തൊഴില്‍ ചെയ്യാനുള്ള കഴിവാണ് ഇന്ത്യക്കാരെ വേറിട്ട് നിര്‍ത്തുന്നത്. അതിന് നിങ്ങളോട് രാജ്യം കടപ്പെട്ടിരിക്കുന്നു.
സ്ഥിരമായി തൊഴിലാളികളുടെ ആരോഗ്യം പരിശോധിക്കുന്ന ഡോക്ടര്‍മാരെ അഭിനന്ദിക്കാനും പ്രധാനമന്ത്രി സമയം കണ്ടത്തെി. ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് അറോറ സ്വാഗതം പറഞ്ഞു.
ഖത്തര്‍ ആരോഗ്യമന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയും മോദിയെ അനുഗമിച്ചു.
എട്ട് വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ദോഹ സന്ദര്‍ശിക്കുന്നത്. 2008ല്‍ ഡോ. മന്‍മോഹന്‍ സിങ് ആണ് അവസാനമായി ദോഹയിലത്തെിയ ഇന്ത്യന്‍ പ്രധാനമന്ത്രി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി കഴിഞ്ഞ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
അതിന്‍െറ തുടര്‍ച്ചയായാണ് മോദി ഖത്തറിലത്തെുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ നാല് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി ആയിരിക്കുകയാണ് നരേന്ദ്രമോദി. യു.എ.ഇ., സൗദി അറേബ്യ, ഇറാന്‍ എന്നിവയാണ് ഇതിന് മുമ്പ് മോദി സന്ദര്‍ശിച്ചത്.
അറബിയില്‍ ട്വീറ്റ് ചെയ്ത് വരവറിയിച്ചു
ദോഹ: ഖത്തറിലത്തെിയ ഉടനെ അറബിയില്‍ ട്വീറ്റ് ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയത്. ഖത്തറുമായുള്ള ശക്തമായ സഹകരണത്തിന് ഏറ്റവും ഉയര്‍ന്ന പരിഗണനയാണ് ഇന്ത്യ നല്‍കുന്നതെന്ന് നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.
നമ്മുടെ രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വികസിപ്പിക്കാനാണ് എന്‍െറ സന്ദര്‍ശനം. ഇന്ത്യയിലേയും ഖത്തറിലേയും ജനങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വവും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധവും വര്‍ധിപ്പിക്കുന്നതിനുള്ള ഒട്ടേറെ പരിപാടികളുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഖത്തര്‍ ഇന്ത്യയുടെ പ്രധാനപ്പെട്ട വ്യാപാര പങ്കാളിയാണെന്നതിന് പുറമെ ക്രൂഡ് ഓയിലും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്ന പ്രധാന സ്രോതസ് കൂടിയാണ്. 2022ല്‍ ലോകകപ്പ് ഫുട്ബാളിന് ആതിഥ്യമരുളുന്ന ഖത്തറിലെ ഒട്ടേറെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ കമ്പനികള്‍ ചുക്കാന്‍ പിടിക്കുന്നുണ്ട്. ഇന്ത്യയുമായുള്ള ചരിത്രപരമായ ബന്ധം, ഇരുരാജ്യങ്ങള്‍ക്കും നേട്ടമുണ്ടാക്കുന്ന വാണിജ്യ ഇടപാടുകളും ജനങ്ങള്‍ തമ്മിലുള്ള ഊഷ്മളമായ ബന്ധങ്ങവും ശക്താക്കുന്നതിന് വഴിതുറക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററില്‍ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
