ഇന്ത്യയില്‍ തുറന്ന ആകാശ കരാറിനായി ഖത്തര്‍
text_fieldsദോഹ: ഇന്ത്യന്‍ നഗരങ്ങളിലേക്ക് നിയന്ത്രണങ്ങളില്ലാതെ വിമാന സര്‍വീസ് നടത്താന്‍ സാധിക്കുന്ന ഓപണ്‍ സ്കൈ പോളിസിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ ഖത്തര്‍ പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശന വേളയില്‍ ഇതിനുള്ള കരാറില്‍ ഒപ്പുവെക്കുന്നതിനുള്ള ശ്രമം ഖത്തര്‍ നടത്തുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സീറ്റുകള്‍ ലഭിക്കുന്നിന് ഖത്തര്‍ വര്‍ഷങ്ങളായി ശ്രമിച്ചുവരുന്നുണ്ട്. 2009ലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഒടുവില്‍ വ്യോമയാന സീറ്റുകള്‍ സംബന്ധിച്ച് ധാരണയിലത്തെിയത്. ഇതനുസരിച്ച് ആഴ്ചയില്‍ 24,000 സീറ്റുകളാണ് ഖത്തറിന് ഇന്ത്യയിലേക്കും ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഖത്തറിലേക്കും സര്‍വീസ് നടത്താവുന്നത്. ഇത് അയല്‍രാജ്യ നഗരങ്ങളായ ദുബൈ, അബൂദബി എന്നിവിടങ്ങളിലേക്കുള്ളതിന്‍െറ പകുതി മാത്രമാണ്. ഇതു ചൂണ്ടിക്കാട്ടിയാണ് ഖത്തര്‍ വര്‍ഷങ്ങളായി സമ്മര്‍ദം തുടരുന്നത്. ആവശ്യം ഉന്നയിച്ച് രാജ്യം ഇന്ത്യാ ഗവണ്‍മെന്‍റിന് ഒൗദ്യോഗികമായി കത്ത് നല്‍കിയിട്ടുണ്ട്. ഖത്തറിന്‍െറ ആവശ്യം പരിശോധിച്ചുവരികയാണെന്നും നടപടികള്‍ സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം വക്താവ് പറഞ്ഞു. ഖത്തറിന് പുറമേ ഇതര ഗള്‍ഫ് നാടുകളും കൂടുതല്‍ സീറ്റുകള്‍ ലഭിക്കുന്നതിനായി രംഗത്തുണ്ട്.
ഖത്തറിന്‍െറ ആവശ്യമായതിനാല്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ മന്ത്രിതലത്തില്‍ തന്നെ ആവശ്യം മുന്നോട്ടുവെക്കുമെന്നാണ് കരുതുന്നത്. ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ ഖത്തര്‍ എയര്‍വെയ്സ് അധികൃതര്‍ സന്നദ്ധമായില്ല. മന്ത്രാലയം തലത്തില്‍ നടക്കുന്ന ചര്‍ച്ചകളാണിതെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യയിലേക്കു ലഭിക്കുന്ന സീറ്റുകളില്‍ ഖത്തര്‍ എയര്‍വേയ്സ് മാത്രമാണ് സര്‍വീസ് നടത്താനുള്ളത്. എന്നാല്‍ തിരിച്ച് എയര്‍ഇന്ത്യക്ക് പുറമേ സ്വകാര്യ വിമാനങ്ങളും സര്‍വീസ് നടത്തും.
ഇന്ത്യയില്‍നിന്ന് ഇങ്ങോട്ട് മുഴുവന്‍ സീറ്റുകളും ഉപയോഗപ്പെടുത്തുന്നില്ളെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുന്നത് സെക്ടറില്‍ ഖത്തര്‍ എയര്‍വെയ്സ് ഏകപക്ഷീയമായി സര്‍വീസ് നടത്തുന്ന സാഹചര്യമുണ്ടാക്കുമെന്ന ഇന്ത്യന്‍ വിമാന കമ്പനികളുടെ വിമര്‍ശത്തത്തെുടര്‍ന്നാണ് അനുമതിക്ക് ഗവണ്‍മെന്‍റ് സന്നദ്ധമാകാത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.