2018ല്‍ അര്‍ബുദ ആശുപത്രി ആരംഭിക്കും
text_fieldsദോഹ: ഖത്തറില്‍ പുതിയ അര്‍ബുദ ആശുപത്രി 2018ല്‍ ആരംഭിക്കുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഹീമറ്റോളജി ആന്‍റ് ഓങ്കോളജി വിഭാഗം മേധാവി ഹരീത് അല്‍കാതര്‍ അറിയിച്ചു. നിലവില്‍ ആശുപത്രിയുടെ രൂപകല്‍പന നടന്നുകൊണ്ടിരിക്കുകയാണെന്നും എച്ച്.എം.സിയുടെ കീഴിലാണ് ഇത് പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2014ലെ കണക്കനുസരിച്ച് ഖത്തറില്‍ 1,400 അര്‍ബുദ രോഗികളാണ് ഉണ്ടായിരുന്നത്. ഇത് പലകാരണങ്ങളാലും നിലവില്‍ വര്‍ധിച്ചിട്ടുണ്ടാകുമെന്നുമാണ് കരുതുന്നതെന്നും കാതര്‍ പറഞ്ഞു.
പുതിയ ആശുപത്രി പ്രാവര്‍ത്തികമാകുന്നതോടെ ദേശീയ ക്യാന്‍സര്‍ സുരക്ഷാ ഗവേഷണ കേന്ദ്രം (എന്‍.സി.സി.സി.ആര്‍) അതില്‍ സംയോജിപ്പിക്കും.
അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള അര്‍ബുദ ചികിത്സ നയം ഒട്ബോറിലോ നംവംബറിലോ പുറത്തിറക്കുമെന്നും ഇതിന്‍െറ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും ഖത്തര്‍ നാഷണല്‍ കാന്‍സര്‍ കമ്മിറ്റി അധ്യക്ഷ പ്രഫ. ലോര്‍ഡ് ഡാര്‍സി പറഞ്ഞു. അഞ്ച് വര്‍ഷത്തിനിടെ ഖത്തര്‍ അര്‍ബുദ രോഗചികിത്സ രംഗത്ത് വന്‍ മുന്നേറ്റമാണ് നടത്തിയത്. അര്‍ബുദം എന്ന് കേള്‍ക്കുമ്പോള്‍തന്നെ ഭയപ്പെടുന്ന സമൂഹമാണ് ഇവടെയുണ്ടായിരുന്നത്.
എന്നാല്‍ നേരത്തെ കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ ചികിത്സയിലൂടെ രോഗം മാറ്റാമെന്ന ആത്മവിശ്വാസം അവര്‍ക്ക് വന്നിട്ടുണ്ട്.
ബോധവല്‍ക്കരണത്തിലൂടെ നടത്തിയ പ്രയ്തനങ്ങള്‍ കൊണ്ട് സ്തന, ഉദര അര്‍ബുദ പരിശോധനക്ക് തയാറാകുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. മറ്റെവിടെ കാണുന്നതിലും കൂടുതലാണ് ഇതെന്നും അല്‍കാതിര്‍ പറഞ്ഞു. എച്ച്.എം.സിയില്‍ ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്ന ഉപകരണം വഴി നേരത്തെ അര്‍ബുദം കണ്ടത്തൊന്‍ കഴിയും.
അര്‍ബുദ രോഗ ചികിത്സ മേഖലയില്‍ നൂതന കണ്ടത്തെലുകളും ഉപകരണങ്ങളും ഉപയോഗിക്കണമെന്നും മേന്‍മയേറിയ ചികിത്സയായിരിക്കണം ലക്ഷ്യമെന്നും അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള കാന്‍സര്‍ പദ്ധതിരേഖയില്‍ ഇവ ഉള്‍പ്പെടുത്തുമെന്നും ലോര്‍ഡ് ഡാര്‍സി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.