മര്‍ഹബന്‍ റമദാന്‍ പ്രഭാഷണങ്ങള്‍
text_fieldsദോഹ: ഇന്നും നാളെയുമായി ഖത്തറിന്‍െറ വിവിധ പ്രദേശങ്ങളില്‍ അബ്ദുല്ലാഹ് ബിന്‍ സൈദ് ആല്‍മഹ്മൂദ് ഇസ്ലാമിക് സാംസ്കാരിക കേന്ദ്രത്തിന് കീഴില്‍ നടക്കുന്ന ‘മര്‍ഹബന്‍ റമദാന്‍’ പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ സംസാരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. റമദാന്‍ മാസത്തെ അതിന്‍െറ മുഴുവന്‍ താല്‍പര്യത്തോടെയും സുക്ഷ്മതയോടെയും സ്വീകരിക്കുന്നതിന് വേണ്ട ഒരുക്കങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
ഇന്ന് ഇശാ നമസ്കാരത്തിന് ശേഷം നുഐജയിലെ ശൈഖ നൂറ ബിന്‍ ജാസിം ആല്‍ഥാനി മസ്ജിദില്‍ നടക്കുന്ന ‘മര്‍മബന്‍ റമദാന്‍’ പരിപാടിയില്‍ താജ് ആലുവ മുഖ്യ പ്രഭാഷണം നടത്തും. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അല്‍അത്വിയ മസ്ജിദിന് അടുത്തുള്ള ഫനാര്‍ ഓഡിറ്റോറിയത്തില്‍ ഇന്ന് ഇശാ നമസ്ക്കാരാനന്തരം നടക്കുന്ന പരിപാടിയില്‍ ‘പുണ്യറമദാന് സ്വാഗതം’ എന്ന വിഷയത്തില്‍ ഹബീബ്റഹ്മാന്‍ കീഴിശ്ശേരി മുഖ്യപ്രഭാഷണം നടത്തും.
നാളെ മഗ്രിബിന് ശേഷം ബിന്‍ മഹ്മൂദിലെ ഈദ് ഗാഹ് മസ്ജിദില്‍ നടക്കുന്ന പ്രഭാഷണ പരിപാടിയില്‍ പി.പി അബ്ദുറഹീം ‘നോമ്പ് പരിചയാണ്’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷഷണം നിര്‍വഹിക്കും. നാളെ ഏഴ് മണിക്ക് അബൂഹാമൂറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ‘റമദാന്‍ ആത്മസംസ്ക്കരണത്തിന്’ എന്ന വിഷയത്തില്‍ യാസര്‍ അറഫാത്തും ‘വ്യക്തി ആരോഗ്യം വ്രതാനുഷ്ഠാനം’ എന്ന വിഷയത്തില്‍ ടി.കെ യാസിറും പ്രഭാഷണം നടത്തും. നാളെ മഗ്രിബിന് ശേഷം അല്‍ഖോര്‍ ഫനാര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ‘സ്വര്‍ഗത്തിലേക്ക്’ എന്ന വിഷയത്തില്‍ ഹബീബ് റഹ്മാനും ‘ആരോഗ്യം’ എന്ന വിഷയത്തില്‍ ഡോ. നസീമും, ‘ഖുര്‍ആനിലേക്ക്’ എന്ന വിഷയത്തില്‍ സി.പി സക്കീര്‍ ഹുസൈനും പ്രഭാഷണം നടത്തും. നാളെ മഗ്രിബിന് ശേഷം വക്റയിലെ പേള്‍ റൗണ്ടബൗട്ടിന് സമീപമുള്ള ഹംസ ബിന്‍ അബ്ദുല്‍ മുത്തലിബ് മസ്ജിദില്‍ നടക്കുന്ന പരിപാടിയില്‍ സാക്കിര്‍ നദ്വി ‘സ്വര്‍ഗം ഭൂമിയെ പുല്‍കുമ്പോള്‍’ എന്ന വിഷയത്തിലും ‘നോമ്പ് കാലത്തെ ആരോഗ്യ പ്രശ്നങ്ങള്‍’ എന്ന വിഷയത്തില്‍ ഡോ. റസീമും പ്രഭാഷണം നിര്‍വഹിക്കും. നാളെ അസര്‍ നമസ്കാരാനന്തരം മിസൈമീര്‍ ബര്‍വ സിറ്റിയിലെ മസ്ജിദുല്‍ ഫാറൂഖില്‍ നടക്കുന്ന പരിപാടിയില്‍ ‘മര്‍ഹബന്‍ റമദാന്‍’ എന്ന വിഷയത്തില്‍ എം.ടി ആദം പ്രഭാഷണം നിര്‍വഹിക്കും.
നാളെ മഗ്രിബ് നമസ്ക്കാരത്തിന് ശേഷം മദീന ഖലീഫയിലെ മര്‍ക്കസ്ദ്ദഅ്വയില്‍ നടക്കുന്ന പരിപാടിയില്‍ ‘പുണ്യവസന്തം വിരുന്നത്തെുമ്പോള്‍’ എന്ന വിഷയത്തില്‍ ഷാജഹാന്‍ കരീം പ്രഭാഷണം നടത്തും.
റയ്യാന്‍ ഫുറൂസിയ റൗണ്ട് എബൗട്ടിന് പിന്‍വശത്തുള്ള ശൈഖ് അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍അബ്ദുററഹ്മാന്‍ ആല്‍ഥാനി മസ്ജിദില്‍ നടക്കുന്ന പരിപാടിയില്‍ മര്‍ഹബന്‍ റമദാന്‍ എന്ന വിഷയത്തില്‍ എം.ഐ അസ്ലം തൗഫീഖ് പ്രഭാഷണം നടത്തും. എല്ലാ പരിപാടികളിലും സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയതായി സംഘാടകര്‍ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.