അബദ്ധത്തില്‍ വെടിയേറ്റ് മരിച്ച സംഭവം: പ്രതിക്ക് തടവും പിഴയും
text_fieldsദോഹ: നിയമവിരുദ്ധമായി തോക്ക് കൈവശം വെച്ചതിനും അബദ്ധത്തില്‍ വെടിയേറ്റ് സുഹൃത്ത് മരിക്കാനിടയായ സംഭവത്തിലും പ്രതിയെ ക്രിമിനല്‍ കോടതി ഒരു വര്‍ഷത്തെ തടവിനും 20,000 റിയാല്‍ പിഴയടക്കാനും ഉത്തരവിട്ടു.
സംഭവത്തെ തുടര്‍ന്ന് പബ്ളിക് പ്രോസിക്യൂട്ടര്‍ക്ക് മുന്നില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പ്രതിയുടെ പക്കല്‍ നിന്നും തോക്ക് കണ്ടെടുക്കുകയും ചെയ്തിരുന്നു. വേട്ടക്ക് പോയ സമയത്ത് അബദ്ധത്തില്‍ സുഹൃത്തിന് വെടിയേല്‍ക്കുകയായിരുന്നു. സംഭവമറിഞ്ഞ രണ്ട് കാര്‍യാത്രക്കാര്‍ പൊലിസിനെ വിവരമറിയിക്കുകയും പൊലിസത്തെി പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സ്ഥലത്ത് നിന്ന് പ്രതിയുടേതക്കം രണ്ട് തോക്കുകളും 50 ബുള്ളറ്റുകളും പൊലീസ് പിടിച്ചെടുത്തു. നിയമ വിരുദ്ധമായി തോക്കും വെടിക്കോപ്പുകളും കൈവശം വെച്ചതിനും ഉപയോഗിച്ചതിനും പൊലീസ് കേസ് രജിസറ്റര്‍ ചെയ്യുകയായിരുയിലെടുക്കുകയുമായിരുന്നു. സ്ഥലത്ത് നിന്ന് പ്രതിയുടേതക്കം രണ്ട് തോക്കുകളും 50 ബുള്ളറ്റുകളും പൊലീസ് പിടിച്ചെടുത്തു. നിയമ വിരുദ്ധമായി തോക്കും വെടിക്കോപ്പുകളും കൈവശം വെച്ചതിനും ഉപയോഗിച്ചതിനും പൊലീസ് കേസ് രജിസറ്റര്‍ ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.