ഇറാഖിന്‍െറ പ്രതികരണത്തിനായി കാത്തിരിക്കുന്നു -അല്‍ അത്വിയ്യ
text_fieldsദോഹ: ഇറാഖില്‍ ഖത്തരി പൗരന്മാരെ തട്ടിക്കൊണ്ടുപോയവര്‍ ഇതുവരെ ആരുമായി ബന്ധപ്പെടുകയോ തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുകയോ ചെയ്തിട്ടില്ളെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ഡോ. ഖാലിദ് ബിന്‍ അത്വിയ്യ പറഞ്ഞു. സാധാരണയായി തട്ടിക്കൊണ്ടുപോകുന്നവര്‍ ആരാണെന്ന് വെളിപ്പെടുത്തുകയും ബന്ദികളാക്കിയവരെ മോചിപ്പിക്കാനായി വിലപേശുന്നതും പതിവാണ്. എന്നാല്‍, ഈ സംഭവത്തില്‍ ഇതുവരെയായി ഇത്തരമൊന്നുണ്ടായിട്ടില്ളെന്ന് ‘റഷ്യ ടുഡേ’ ടി.വിക്ക് അനുവദിച്ച അഭിമുഖത്തില്‍ അല്‍ അത്വിയ്യ പറഞ്ഞു.
ഖത്തരികളെ തട്ടിക്കൊണ്ടുപോയവരെക്കുറിച്ച് തങ്ങള്‍ക്ക് ധാരണയുണ്ട്. എന്നാല്‍, പൗരന്മാരുടെ സുരക്ഷയും മോചനവും സംബന്ധിച്ച് ഇറാഖ് സര്‍ക്കാറിന്‍െറ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. ഇറാഖിലെ അല്‍ മുതന്ന പ്രവിശ്യയിലെ ഗവര്‍ണറുടെ അതിഥികളായാണ് ഖത്തര്‍ പൗരന്മാര്‍ അവിടെയത്തെിയത്. ഇതിനായി ദോഹയിലെ ഇറാഖ് എംബസിയില്‍ നിന്ന് ആവശ്യമായ അനുമതി പത്രങ്ങളും ഇവര്‍ സംഘടിപ്പിച്ചിരുന്നു. അവരുടെ സുരക്ഷ അല്‍ മുതന്ന ഗവര്‍ണര്‍ ഉറപ്പുനല്‍കിയതുമാണ്. തട്ടിക്കൊണ്ടുപോയ വാര്‍ത്ത വന്നയുടനെ തങ്ങളുടെ പൗരന്മാര്‍ ബഗ്ദാദിലുണ്ടെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച രാവിലെ ബന്ദികളാക്കിയ പൗരന്മാരെ പ്രസ്തുത ദിവസം ഉച്ചയോടെ തന്നെ ഇറാഖ് തലസ്ഥാനത്തത്തെിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവരമറിഞ്ഞയുടന്‍ തന്നെ ഇറാഖ് സര്‍ക്കാരുമായി ബന്ധപ്പെട്ട് തങ്ങള്‍ ബന്ദികളുടെ സുരക്ഷ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പൗരന്‍മാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തട്ടിക്കൊണ്ടുപോയത് ആരാണെന്ന് വെളിപ്പെടുത്താത്തത്. അറബികള്‍ ഏറെ ആതിഥ്യമര്യാദയുള്ളവരാണ്. ഒരു അറബ് രാജ്യത്ത് അതിഥികളായി എത്തുന്നവരെ തട്ടിക്കൊണ്ടുപോകുമെന്നത് ഞങ്ങളുടെ ഭാവനക്കും അപ്പുറത്തായിരുന്നു. ബന്ദികളുടെ മോചനത്തിന് ഇറാന്‍െറ സഹായം തേടുമോയെന്ന ചോദ്യത്തിന് ഏതാനും ഇറാന്‍ സൈനികരുടെ മോചനത്തിന് ഖത്തര്‍ മധ്യസ്ഥത വഹിച്ചിട്ടുണ്ടെന്നും അവരുടെ സഹായം ഞങ്ങള്‍ക്കും പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. ബന്ദികളാക്കപ്പെട്ടവര്‍ എല്ലാ വര്‍ഷവും ഇറാഖ് സന്ദര്‍ശിക്കുന്നവരാണ്. അവര്‍ ആദ്യമായല്ല അവിടെയത്തെുന്നതെന്നും അദ്ദേഹം പറഞ്ഞു. സിറിയന്‍ പ്രതിസന്ധി തീര്‍ക്കാനായി ഖത്തറും റഷ്യയും തമ്മില്‍ ചില ധാരണകളുണ്ടെന്നും റഷ്യന്‍ ചാനലിനോട് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.