സിവിലിയന്‍മാരുടെ സംരക്ഷണം: യു.എന്‍ പ്രമേയത്തിന് ഖത്തറിന്‍െറ പിന്തുണ
text_fieldsദോഹ: അക്രമങ്ങളില്‍ നിന്നും കുറ്റകൃത്യങ്ങളില്‍ നിന്നും സിവിലിയന്മാരെ സംരക്ഷിക്കുന്നതിനുമുള്ള യു.എന്‍ രക്ഷാസമിതിയുടെ പ്രമേയത്തിന് ഖത്തര്‍ പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു.
സായുധ സംഘര്‍ഷങ്ങളില്‍ നിന്ന് ഉടലെടുക്കുന്ന അതിക്രമങ്ങളും കുറ്റകൃത്യങ്ങളും അവസാനിപ്പിക്കുന്നതിനുള്ള യു.എന്‍ ചാര്‍ട്ടറുകളുടെ ഏകീകരിച്ചുള്ള പ്രവര്‍ത്തനം ഇതിനാവശ്യമാണെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. കുറ്റകൃത്യങ്ങളിലെ പ്രതികള്‍ ശിക്ഷിക്കപ്പെടുകയില്ളെന്ന ധാരണയും പ്രചാരണവും ജനങ്ങളുടെ മേലുള്ള കടന്നുകയറ്റത്തിനും വ്യക്തികളുടെയും പൗരന്മാരുടെയും അന്തസിന് ക്ഷതമേല്‍പ്പിക്കുന്നതിനും അക്രമികള്‍ക്ക് ധൈര്യം നല്‍കുമെന്ന് ഖത്തര്‍ മുന്നറിയിപ്പ് നല്‍കി.
അക്രമികള്‍ക്കെതിരായ നടപടികളും ശിക്ഷകളും അന്താരാഷ്ട്ര കോടതി നടപ്പിലാക്കുന്നുവെന്നത് ആശാവഹമാണെങ്കിലും സിവിലിയന്‍മാര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പെരുകുകയാണ്. യു.എന്‍ സുരക്ഷ കൗണ്‍സില്‍ സംഘടിപ്പിച്ച സിവിലിയന്‍മാരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഓപണ്‍ സെമിനാറില്‍ ഖത്തര്‍ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹ്മദ് ബിന്‍ സൈഫ് അല്‍ഥാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫലസ്തീനിലെ പൗരന്മാര്‍ക്കെതിരെ നടക്കുന്ന ഇസ്രായേല്‍ അധിനിവേശവും അതിക്രമങ്ങളും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ പ്രത്യക്ഷമായ ലംഘനമാണ്.
ഇത് അവസാനിപ്പിക്കുന്നതിന് ദ്വിരാഷ്ട്ര സിദ്ധാന്തം നടപ്പാക്കുക അനിവാര്യമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഫലസ്തീനികളുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഫലസ്തീന്‍ ജനതയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും യു.എന്‍ രക്ഷ സമിതി മുന്നിട്ടിറങ്ങണം. സിറിയയിലെ പൗരന്മാര്‍ക്കെതിരെ ഭരണകൂടം നിരന്തരം നടത്തുന്ന നരഹത്യകളും ഉപരോധങ്ങളും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്.
മദായയില്‍ ജനങ്ങളെ പട്ടിണിക്കിട്ട് പീഡിപ്പിക്കുകയാണെന്നും ആഗോള സമൂഹവും ഐക്യരാഷ്ട്ര സഭയും രക്ഷാസമിതിയും ഇതിനെതിരെ രംഗത്തിറങ്ങണമെന്നും അവര്‍ ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.