ഹോട്ടല്‍ ഉപഭോക്താക്കളുടെ പണമിടപാട് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം: ഗ്രാന്‍റ് ഹയാത്ത് ഹോട്ടലും ഉള്‍പ്പെട്ടിരുന്നതായി അധികൃതര്‍
text_fieldsദോഹ: കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് 250 ഹോട്ടലുകളില്‍ നിന്നായി ഉപഭോക്താക്കളുടെ സ്വകാര്യ പണമിടപാട് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഖത്തറിലെ ഗ്രാന്‍റ് ഹയാത്ത് ഹോട്ടലും ഉള്‍പ്പെട്ടിരുന്നതായി ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍, തങ്ങളുടെ ഉപഭോക്താക്കളുടെ അകൗണ്ട് വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിച്ചിച്ചിട്ടില്ളെന്ന് ഹോട്ടല്‍ ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. 2015 ആഗസ്റ്റിലും ഡിസംബറിലുമായി ഹോട്ടലില്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചവരോട് അക്കൗണ്ട് രേഖകള്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഏതെങ്കിലും തരത്തിലുള്ള പണമിടപാടുകള്‍ക്കോ പണം കൈമാറ്റങ്ങള്‍ക്കോ തങ്ങളുടെ അകൗണ്ട് രേഖകള്‍ ഉപയോഗിച്ചതായി സംശയം തോന്നുകയാണെങ്കില്‍ വിവരമറിയിക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അത്തരമൊരു നീക്കം നടന്നതായി ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമസ്ഥരുടെ പേര്, കാര്‍ഡ് നമ്പര്‍, കാലാവധി, ഇന്‍റര്‍നെറ്റ് വെരിഫിക്കേഷന്‍ കോഡ് എന്നിവയാണ് പ്രത്യേക സോഫ്റ്റ്വെയര്‍ മുഖേന ചോര്‍ത്താന്‍ ശ്രമിച്ചത്.
പണമിടമാട് വേളയില്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കുംവിധമാണ് ഇതിന്‍െറ രുപകല്‍പന. ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിന്‍െറ റസ്റ്റോറന്‍റ് ശൃംഖലകളില്‍ കാര്‍ഡ് ഉപയോഗിച്ചരുടെ വിവരങ്ങളാണ് മുഖ്യമായി ചോര്‍ത്താന്‍ സാധ്യതയുണ്ടായിരുന്നതെന്നും സ്പാകളിലും പ്രധാന റിസപ്ഷനിലും പരിമിതമായേ ചോര്‍ത്തല്‍ സാധ്യമാകൂവെന്നും അധികൃതര്‍ അറിയിച്ചു.
ഹോട്ടലില്‍ ആഗസ്റ്റ്13നും 2015 ഡിസംബര്‍ എട്ടിനുമാണ് പ്രധാനമായും വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുള്ളത്. എന്നാല്‍, ഹോട്ടലില്‍ താമസിച്ച അതിഥികളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നതായി കരുതുന്നില്ളെന്ന് ഹോട്ടലിന്‍െറ വൈസ് പ്രസിഡന്‍റ് ക്രിസ്റ്റഫര്‍ ഫ്രാന്‍സെന്‍ വെബ് പോര്‍ട്ടലിനോട് പറഞ്ഞു. ലോകത്തെ എല്ലാ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലുകളിലും ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സ്വകാര്യ പേമെന്‍റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താമെന്നും സൈബര്‍ സുരക്ഷാ അധികൃതരുമായി ബന്ധപ്പെട്ട് ഇലക്ട്രോണികള്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് രഹസ്യവിവരങ്ങളുടെ ചോര്‍ച്ചകള്‍ തടയുമെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ കുറ്റവാളികള്‍ ഹയാത്ത് ഹോട്ടലിനെ മാത്രമല്ല ലക്ഷ്യംവെച്ചിരുന്നതെന്ന് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര പ്രശസ്ത ഹോട്ടല്‍ ഗ്രൂപ്പുകളായ ഹില്‍ട്ടണ്‍, സ്റ്റാര്‍വുഡ്, മന്ദാരിന്‍ ഓറിയന്‍റല്‍, ട്രമ്പ് കളക്ഷന്‍ എന്നിവയുടെ പണമിടപാട് സോഫ്റ്റവെയറുകളിലും വിവരങ്ങള്‍ ചോര്‍ത്താനുള്ള വൈറസ് കണ്ടത്തെിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.