24 മണിക്കൂറിനുള്ളില്‍ വിസ അനുവദിക്കാന്‍ റഷ്യയുമായി ധാരണ
text_fieldsദോഹ: ഇരുരാജ്യങ്ങളിലും അപേക്ഷ നല്കി 24 മണിക്കുറിനകം വിസ അനുവദിക്കാന്‍ ഖത്തറും റഷ്യയും തമ്മില്‍ ധാരണ. ഖത്തര്‍ വിദേശകാര്യ മന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ റഷ്യന്‍ വിദേശകാര്യ മന്ത്രി സര്‍ജി ലാവ്റോവുമായി ഇന്നലെ രാവിലെ മോസ്കോയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലുളള യാത്ര എളുപ്പമാക്കാനുളള നടപടികള്‍ സ്വീകരിക്കാന്‍ ധാരണയായത്. ഇരു രാജ്യങ്ങളിലെയും എംബസികളില്‍ അപക്ഷേ നല്കിയാല് 24 മണിക്കുറിനകം വിസ അനുവദിക്കും. ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ക്ക് രൂപം നല്കാന് ഇന്ന് നടന്ന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ ധാരണയായി. ധാരണ നിലവില്‍ വരുന്നതോടെ റഷ്യയില്‍ നിന്നും ഖത്തറിലേക്കുളള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് കരുതുന്നത്. 2022ലെ ലോകകപ്പിന്‍െറ ഭാഗമായാണ് നടപടിയെന്നും വിലയിരുത്തപ്പെടുന്നു.