ഇരുമ്പ് ടാങ്കുകള്‍ മോഷ്ടിച്ച ഇന്ത്യക്കാരന് തടവ്
text_fieldsദോഹ: ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് ഇരുമ്പ് ടാങ്കുകള്‍ മോഷണം നടത്തിയതിന് ഇന്ത്യക്കാരന് ദോഹ ക്രിമിനല്‍ കോടതി മൂന്നുവര്‍ഷം ജയില്‍ശിക്ഷ വിധിച്ചു. ശിക്ഷ കാലാവധിക്ക് ശേഷം സ്വദേശത്തേക്ക് നാടുകടത്തണമെന്നും വിധിയിലുണ്ട്.
സ്റ്റോര്‍ കീപ്പറായി ജോലി ചെയ്യുന്ന ഇദ്ദേഹം 60,000 ഖത്തര്‍ റിയാല്‍ വിലയുള്ള നാല് ടാങ്കുകളാണ് മോഷ്ടിച്ചത്. മൂന്നു നേപ്പാളി പൗരന്മാരും ഈ കേസില്‍ പിടിക്കപ്പെട്ടിരുന്നുവെങ്കിലും തെളിവില്ലാത്തതിനാല്‍ ഇവരെ വിട്ടയക്കുകയായിരുന്നു. ഇന്ധനം സൂക്ഷിക്കാനായി ഉപയോഗിച്ചുവരുന്നതാണ് ഈ ടാങ്കുകള്‍. തന്‍െറ സ്വന്തം ഉടമസ്ഥതയിലുള്ളതാണ് ഇവയെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇയാള്‍ ഇവ വില്‍പന നടത്തിയിരുന്നത്. കുറ്റക്കാരനായ വ്യക്തിയുടെ സഹപ്രവര്‍ത്തകരുടെയും മറ്റും മൊഴികള്‍ പരിഗണിച്ചും മറ്റു അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.