മാരക കീടനാശിനികള്‍ രാജ്യത്തേക്ക് കടത്തുന്നതിന് നിരോധം
text_fieldsദോഹ: ഹാനികരമായ കീടനാശിനികള്‍ രാജ്യത്തേക്ക് കടത്തുന്നതിന് നിരോധം ഏര്‍പ്പെടുത്തുന്നു. പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ കാര്‍ഷിക കാര്യാലയമാണ് ജി.സി.സി അംഗരാജ്യങ്ങള്‍ കൂട്ടായി കൈക്കൊണ്ട ഈ തീരുമാനം നടപ്പിലാക്കാനൊരുങ്ങുന്നത്.
അംഗരാജ്യങ്ങളുടെ തീരുമാനപ്രകാരം വിനാശകരമായ കീടനാശിനികള്‍ ജി.സി.സിയിലെ ഏതെങ്കിലും രാജ്യത്തേക്ക് കടത്തുകയോ അതത് രാജ്യങ്ങളില്‍ വ്യാപിപ്പിക്കുകയോ ചെയ്താല്‍ 50,000 ഖത്തര്‍ റിയാല്‍ വരെ പിഴ ഈടാക്കാവുന്നതാണ്. 2,700 ഡോളര്‍ മുതല്‍ 13,000 ഡോളര്‍ വരെയുള്ള (50,000 ഖത്തര്‍ റിയാല്‍) പിഴയാണ് ജി.സി.സി രാജ്യങ്ങളില്‍ വിലക്കുള്ള കീടനാശിനികള്‍ രാജ്യത്തേക്ക് കടത്തിയാല്‍ ഈടാക്കുകയെന്ന് മന്ത്രാലയത്തിന്‍െറ കാര്‍ഷിക വിഭാഗം തലവന്‍ യൂസുഫ് അല്‍ ഖുലൈഫി പറഞ്ഞു. ജി.സി.സി രാജ്യങ്ങളിലെ പ്രകൃതിജന്യമായ കാര്‍ഷിക മേഖല സംരക്ഷിക്കുന്നതിന്‍െറ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. നിരവധി ചര്‍ച്ചകളും യോഗങ്ങളും സംഘടിപ്പിച്ച് ഈ നിയമത്തിന് അന്തിമ രൂപം നല്‍കാനുള്ള ഒരുക്കത്തിലാണ് അംഗരാജ്യങ്ങള്‍.
വിനാശകരമായ കീടനാശിനികളുമായി വരുന്ന ചരക്കുലോറികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ രാജ്യത്തെ ഏതു പരിശോധനാ ഉദ്യോഗസ്ഥനും വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിക്കാനുള്ള അവകാശം നിയമം നല്‍കും.
ഇതിനായി ആരുടെയും മുന്‍കൂര്‍ അനുവാദം ലഭ്യമാക്കേണ്ടതില്ല.
നിയമലഘനം പിടിക്കപെട്ടാല്‍ വാഹനം കണ്ടുകെട്ടാനും ഇവര്‍ക്ക് അധികാരമുണ്ടായിരിക്കും. ഇത്തരം വസ്തുക്കളുടെ നിര്‍മാണ കേന്ദ്രമോ, കീടനാശിനി പ്രയോഗിച്ച പച്ചക്കറികളോ, മണ്ണോ തടയാനും ചരക്കുകള്‍ കണ്ടുകെട്ടാനും നിയമംമൂലം ഉദ്യോഗസ്ഥര്‍ക്ക് സാധ്യമാകും. ഇത്തരം വസ്തുക്കള്‍ പിടിക്കപ്പെട്ടാല്‍ ഉടമസ്ഥനെതിരെ നിയമലംഘനത്തിനുള്ള റിപ്പോര്‍ട്ട് തയാറാക്കുകയും നിശ്ചിത സമയത്തിനുള്ളില്‍ അധികാരികള്‍ക്ക് കൈമാറുകയുമാണ് പരിശോധനാ ഉദ്യോഗസ്ഥന്‍ ചെയ്യുക. തുടര്‍ന്ന് മന്ത്രാലയത്തില്‍ നിന്നുള്ള അനുവാദത്തോടെ ഇവ നശിപ്പിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.