‘ദി ഡാനിഷ് ഗേള്‍’ ബ്രിട്ടീഷ് ചിത്രത്തിന് ഖത്തറില്‍ നിരോധം
text_fieldsദോഹ: വിഖ്യാത ബ്രിട്ടീഷ സിനിമ ദി ഡാനിഷ് ഗേളിന് ഖത്തറില്‍ പ്രദര്‍ശന വിലക്ക്. വിജയകരമായ ആദ്യ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ ലിലി എല്‍ബിയുടെ കഥ പറയുന്ന ചിത്രമാണ് ദി ഡാനിഷ് ഗേള്‍. സിനിമയുടെ പ്രദര്‍ശനം ഖത്തറില്‍ വിലക്കിയതായി കലാ, സാംസ്കാരിക, പൈതൃക മന്ത്രാലയം ഒൗദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. സിനിമയുടെ പ്രമേയവും അശ്ളീല രംഗങ്ങളുമാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
ഗള്‍ഫില്‍ വ്യാഴാഴ്ചയാണ് സിനിമ റിലീസ് ചെയ്തത്. ഖത്തറിലെ നിരവധി തിയറ്ററുകളിലും സിനിമ പ്രദര്‍ശനത്തിനായി എത്തിച്ചിരുന്നു. എന്നാല്‍ ഇന്നലെ ഉച്ചക്ക് ശേഷം സിനിമയുടെ പ്രദര്‍ശനം സംബന്ധിച്ച യാതൊരു അറിയിപ്പും നൊവോ സിനിമാസ്, സിനികോ മൂവിസ് എന്നിവയുടെ വെബ്സൈറ്റില്‍ ലഭ്യമല്ളെന്ന് പ്രാദേശിക പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. വില്ലാജിയോ, സിറ്റി സെന്‍റര്‍ മാളുകളിലെ തിയറ്ററുകളുടെ ചുമതല ഇവര്‍ക്കാണ്. ദി ഡാനിഷ് ഗേളിന്‍െറ പ്രദര്‍ശനം റദ്ദാക്കിയതായി ഖത്തര്‍ സിനിമാസ് പ്രതിനിധി പോര്‍ട്ടലിനോട് പ്രതികരിച്ചു. ലാന്‍ഡ്മാര്‍ക്ക് മാള്‍, ദി മാള്‍, റോയല്‍ പ്ളാസ, ഗള്‍ഫ്, ദോഹ സിനിമാസ് എന്നിവിടങ്ങളില്‍ തിയറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് ഖത്തര്‍ സിനിമാസാണ്. എല്ലാ തിയറ്ററുകളില്‍നിന്നും സിനിമ പിന്‍വലിച്ചതായി പ്രതിനിധി അറിയിച്ചു. സിനിമ പ്രദര്‍ശനം വിലക്കിയതിനെ അനുകൂലിച്ച് ട്വിറ്ററില്‍ നിരവധിപേര്‍ രംഗത്തുവന്നിട്ടുണ്ട്. ടോം ഹൂപ്പര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മികച്ച നടനുള്ള ഓസ്കാര്‍ പുരസ്കാരം സ്വന്തമാക്കിയ എഡി റെഡ്മെയിനാണ് മുഖ്യവേഷത്തില്‍ അഭിനയിക്കുന്നത്. എഡി റെഡ്മെയിന്‍ സ്ത്രീയായി അഭിനയിക്കുന്നു എന്നതായിരുന്നു ഈ സിനിമയുടെ പ്രധാന സവിശേഷത. പുരുഷനായി ജനിക്കുകയും പിന്നീട് നിരവധി പരീക്ഷണ ശസ്ത്രക്രിയകളിലൂടെ സ്ത്രീയായി മാറുകയും ചെയ്ത വ്യക്തിയാണ് ലിലി എല്‍ബി. ഈ യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി അമേരിക്കന്‍ കഥാകൃത്ത് ഡേവിഡ് എബര്‍ഷോഫ് രചിച്ച ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രകാരിയായ ഭാര്യയ്ക്ക് സ്ത്രീ മോഡലുകളെ കിട്ടാതെ വരുന്നതോടെ സ്ത്രീ വേഷത്തിലത്തെുകയാണ് എഡി അവതരിപ്പിക്കുന്ന എയ്നര്‍. പിന്നീട് ശസ്ത്രക്രിയയിലൂടെ സത്രീയായി മാറുകയും ലിലി എല്‍ബി എന്ന പേര് സ്വീകരിക്കുകയും ചെയ്യുന്നു. എയ്നറെയും ലിലി എല്‍ബിയെയും അവതരിപ്പിക്കുന്നത് എഡി റെഡ്മെയിനാണ്.
സ്റ്റീഫന്‍ ഹോക്കിങിനെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് ശ്രദ്ധേയനായിരുന്നു എഡി റെഡ്മെയിന്‍. ദി തിയറി ഓഫ് എവരിതിങ് എന്ന ചിത്രത്തിലൂടെ പോയ വര്‍ഷത്തെ മികച്ച നടനുള്ള ഓസ്കാര്‍ എഡി റെഡ്മെയിനായിരുന്നു.
മുമ്പ് ബോളിവുഡ് ഇറോട്ടിക് ഹൊറര്‍ സിനിമ റാസ് മൂന്ന്, ഗ്രാന്‍ഡ് മസ്തി, ബൈബിളിനെ ആധാരമാക്കിയെടുത്ത രണ്ട് സിനിമകള്‍ നോഹ്, എക്സോഡസ് എന്നീ സിനിമകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. ദി വോള്‍ഫ് ഓഫ് വോള്‍സ്ട്രീറ്റ് സിനിമയില്‍ നിന്നും 50 മിനിറ്റ് ഒഴിവാക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.