സ്വദേശിയെ വെടിവെച്ചുകൊന്ന കേസില്‍ ജി.സി.സി പൗരന് വധശിക്ഷ
text_fieldsദോഹ: ഖത്തര്‍ സ്വദേശിയെ വധിച്ച കേസില്‍ ജി.സി.സി പൗരന് ദോഹ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. കൃത്യത്തിന് ശേഷം രാജ്യംവിട്ട പ്രതിയുടെ അസാന്നിധ്യത്തിലാണ് കോടതി ഇയാളെ വെടിവെച്ചുകൊല്ലാന്‍ വിധിച്ചത്. വധശിക്ഷയോ ദിയാധനമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാനായി മരിച്ചയാളുടെ ഒമ്പത് മക്കള്‍ക്കും പ്രായപൂര്‍ത്തിയാകുന്നതുവരെ വിധി പ്രസ്താവിക്കുന്നത് കോടതി നീട്ടിവെച്ചിരുന്നു.
വളരെ ആസൂത്രിതമായാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. തന്‍െറ രാജ്യത്ത് നിന്നും കൊലക്കായി ദോഹയിലത്തെുകയും ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയും ചെയ്തു. വകവരുത്തേണ്ട സ്വദേശിയുടെ താമസസ്ഥലം കണ്ടത്തെുകയും ഉച്ച നമസ്കാരത്തിനായി ഐന്‍ ഖാലിദിലെ പള്ളിയിലത്തെിയ അദ്ദേഹത്തെ പിന്തുടര്‍ന്ന് പള്ളിയുടെ വരാന്തയില്‍ വെച്ച് കരുതിവെച്ച എ.കെ-47 റൈഫിളില്‍ നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. നെഞ്ചിനും തലക്കും വെടിയേറ്റ സ്വദേശി മരണപ്പെടുകയായിരുന്നു. കൃത്യത്തിന് ശേഷം വാടകക്കെടുത്ത വാഹനത്തില്‍ പ്രതി രാജ്യം വിടുകയും ചെയ്തു. രാജ്യം വിട്ടശേഷം തന്‍െറ ട്വിറ്റര്‍ അക്കൗണ്ടിലൂടെ കൊലയുടെ വിവരങ്ങള്‍ പുറത്തുവിടുകയാണ് പ്രതി ചെയ്തത്. ഇത് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. കൊലയുടെ പശ്ചാത്തലവും വിവരണങ്ങളും ഇതിലൂടെ വെളിവാക്കുകയും ചെയ്തു. കൊലപാതകത്തിനുപയോഗിച്ച ആയുധവും രക്ഷപ്പെടാനായി ഉപയോഗിച്ച വാഹനം ഉപേക്ഷിച്ച സ്ഥലവും ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു. പൊലീസ് പിന്നീട് എ.കെ 47 റൈഫിളും ബുള്ളറ്റുകളും കണ്ടത്തെുകയും ചെയ്തു. 32 വര്‍ഷമായി കൊണ്ടുനടന്ന പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍, എന്താണെന്ന് പ്രതികാരത്തിന് കാരണമെന്ന് വ്യക്തമല്ല. തൊഴിലുടമയെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ആഴ്ച അഞ്ച് വിദേശികള്‍ക്ക് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചിരുന്നു. നാല് ബംഗ്ളാദേശ് സ്വദേശികള്‍ക്കും ഒരു നേപ്പാള്‍ സ്വദേശികള്‍ക്കും അസാന്നിധ്യത്തില്‍ വധശിക്ഷ വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.