ഹോള്‍സെയില്‍ മാര്‍ക്കറ്റിലും വക്റയിലും നിയമലംഘനങ്ങള്‍ പിടികൂടി
text_fieldsദോഹ: ഹോള്‍സെയില്‍ മാര്‍ക്കറ്റിലെയും വക്റയിലെയും മത്സ്യമാര്‍ക്കറ്റില്‍ വാണിജ്യ-സാമ്പത്തികമന്ത്രാലയം നടത്തിയ മിന്നല്‍ പരിശോധനകളില്‍ 23 നിയമലംഘനങ്ങള്‍ പിടികൂടി. ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ 16 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മത്സ്യങ്ങളുടെ ഇനം വ്യക്തമാക്കാതിരിക്കുക, ബില്‍ നല്‍കാതിരിക്കുക, വില നിശ്ചയിക്കപ്പെടാതിരിക്കുക എന്നീ നിയമലംഘനങ്ങളാണ് മന്ത്രാലയം പിടികൂടിയിരിക്കുന്നത്.
അതേസമയം, വക്റയില്‍ ഏഴ് നിയമലംഘനങ്ങളാണ് സാമ്പത്തിക മന്ത്രാലയം പിടികൂടിയത്. കച്ചവട വസ്തുവിന്‍െറ വില പരസ്യപ്പെടുത്താതിരിക്കുക, ബില്‍ നല്‍കാതിരിക്കുക തുടങ്ങിയവയാണ് വക്റയില്‍ പിടികൂടിയിരിക്കുന്നത്.
2008ലെ ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് അനുശാസിക്കുന്ന എട്ടാം നിയമത്തിന്‍െറ പരിധിയിലാണ് ഇത്തരം പരിശോധനകള്‍ വരുന്നത്. നിയമലംഘനത്തിന്‍െറ വ്യാപ്തിയും തോതുമനുസരിച്ച് സ്ഥാപനം അടച്ചു പൂട്ടാനും 3,000 മുതല്‍ മില്യന്‍ റിയാല്‍ വരെ പിഴയടക്കാനും നിയമത്തില്‍ പറയുന്നുണ്ട്.
അതോറിറ്റിയെ വിവരമറിയിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.