ദ്യോക്കോവിച്ചും നദാലും ക്വാര്‍ട്ടറില്‍
text_fieldsദോഹ: ലോക ഒന്നാം നമ്പര്‍ താരവും ഒന്നാം സീഡുമായ നൊവാക് ദ്യോക്കോവിച്ചും നാലാം സീഡും മുന്‍ ലോക ഒന്നാം നമ്പര്‍ താരവുമായ സ്പെയിനിന്‍െറ റാഫേല്‍ നദാലും ഖത്തര്‍ എക്സോണ്‍ മൊബീല്‍ ഓപണ്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പിന്‍െറ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഖലീഫ രാജ്യാന്തര സ്ക്വാഷ് ആന്‍ഡ് ടെന്നിസ് കോംപ്ളക്സില്‍ നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് സ്പെയിനിന്‍െറ ഫെര്‍ണാണ്ടോ വെര്‍ഡാസ്കോയെയാണ് സെര്‍ബിയന്‍ താരം തോല്‍പിച്ചത്. സ്കോര്‍ 6-2, 6-2. വളരെ അനായാസമായിരുന്നു ദ്യോക്കോവിച്ചിന്‍െറ വിജയം. സ്പാനിഷ് താരത്തിനെതിരെ രണ്ട് ബ്രേക്ക് പോയിന്‍റുകള്‍ നേടാനും സെര്‍ബിയന്‍ താരത്തിനായി. ഇതോടെ വെര്‍ഡാസ്കോയുമായുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ 8-4 ന്‍െറ മുന്‍തൂക്കം നേടാനും ദ്യോക്കോവിച്ചിനായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്‍റീനയുടെ ലിയനാഡോ മേയറുമായി ദ്യോക്കോവിച്ച് ഏറ്റുമുട്ടും.
രണ്ടാം റൗണ്ടിലെ മറ്റൊരു മത്സരത്തില്‍ സ്പാനിഷ് വമ്പന്‍ റാഫേല്‍ നദാല്‍ നെതര്‍ലാന്‍റിന്‍െറ റോബിന്‍ ഹാസിയെ കീഴ്പ്പെടുത്തി ക്വാര്‍ട്ടര്‍ ബെര്‍ത്തുറപ്പിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നെതര്‍ലന്‍റ് താരത്തിനെതിരെ നദാലിന്‍െറ വിജയം. സ്കോര്‍ 6-3, 6-2. മത്സരത്തില്‍ നേരിട്ട മുഴുവന്‍ ബ്രേക്ക് പോയിന്‍റുകളും സംരക്ഷിച്ചാണ് നദാലിന്‍െറ വിജയം. നദാലിന്‍െറ ശക്തമായ ഷോട്ടുകള്‍ക്ക് മുമ്പില്‍ പലപ്പോഴും നെതര്‍ലന്‍റ് താരം കീഴടങ്ങുകയായിരുന്നു. റഷ്യയുടെ ആന്ദ്രേ കുസ്നെറ്റ്സോവാണ് ക്വാര്‍ട്ടറില്‍ നദാലിന്‍െറ എതിരാളി.
ചെക്ക് താരം തോമസ് ബെര്‍ഡിച്ചും ക്വാര്‍ട്ടറിലത്തെി. ബോസ്നിയയുടെ ദാമിര്‍ സുംഹുറിനെയാണ് മൂന്നാം സീഡ് താരമായ ബെര്‍ഡിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്. സ്കോര്‍ 6-0, 6-4. യോഗ്യത റൗണ്ട് കടന്നത്തെിയ ഇംഗ്ളണ്ട് താരം കൈല്‍ എഡ്മണ്ടിനെയാണ് ക്വാര്‍ട്ടറില്‍ ബെര്‍ഡിച്ച് നേരിടുക. അര്‍ജന്‍റീനയുടെ ലിയനാഡോ മേയര്‍ രണ്ടാം റൗണ്ടില്‍ സ്പെയിന്‍െറ അന്‍ഡുജറിനെ തോല്‍പിച്ച് ക്വാര്‍ട്ടറില്‍ കടന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മേയര്‍ അവസാന എട്ടിലേക്ക് ചുവടുവെച്ചത്. 6-2, 6-4. നിലവിലെ ചാമ്പ്യന്‍ ഡേവിഡ് ഫെററെ അട്ടിമറിച്ച് രണ്ടാം റൗണ്ടിലത്തെിയ ഉക്രെയ്ന്‍ താരം ഇല്യ മാര്‍ഷെങ്കോ ക്വാര്‍ട്ടറിലത്തെി. റഷ്യന്‍ താരം തെയ്മുരസ് ഗബാഷിവിലിനെയാണ് മാര്‍ഷെങ്കോ പരാജയപ്പെടുത്തിയത്. സ്കോര്‍ 6-4, 6-2. ഏഴാം സീഡ് ഫ്രാന്‍സിന്‍െറ ജെറമി ചാര്‍ഡിയാണ് മാര്‍ഷെങ്കോയുടെ എതിരാളി. ഫ്രഞ്ച് താരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ രണ്ടാം റൗണ്ട് മത്സരത്തില്‍ പോള്‍ ഹെന്‍റി മാത്യുവിനെ പരാജയപ്പെടുത്തിയാണ് ചാര്‍ഡി ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.