ദോഹയില്‍ കുടുങ്ങിയ കുടുംബനാഥന്‍ നാട്ടിലേക്ക് തിരിച്ചു
text_fieldsദോഹ: ഭാര്യയും മകളും മരിച്ചതറിഞ്ഞിട്ടും നാട്ടില്‍ പോകാനാവാതെ നിയമക്കുരുക്കില്‍ ഖത്തറില്‍ കുടുങ്ങിയ കിളിമാനൂര്‍ സ്വദേശി റഹീം നാട്ടിലേക്ക് തിരിച്ചു. ബിസിനസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളിലും നിയമക്കുരുക്കിലും പെട്ട റഹീം ഇന്ന് പുലര്‍ച്ചെ പുറപ്പെട്ട ജെറ്റ് എയര്‍വെയ്സ് വിമാനത്തിലാണ് തിരുവനന്തപുരത്തേക്ക് മടങ്ങിയത്.
പ്രമുഖ വ്യവസായി ശംസുദ്ദീന്‍ ഒളകരയും ദോഹയിലെ സാമൂഹിക പ്രവര്‍ത്തകരും ഇടപെട്ടതിനെ തുടര്‍ന്നാണ് റഹീമിന് നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങിയത്. വിവിധ ഇടപാടുകളിലായി സ്വദേശി പ്രമുഖര്‍ നല്‍കിയ പരാതികളില്‍ പണം നല്‍കാനാവാതെ യാത്ര വിലക്കുണ്ടായിരുന്നതിനാലാണ് അദ്ദേഹത്തിന്‍െറ നാട്ടില്‍ പോക്ക് മുടങ്ങിയത്.
ദോഹയില്‍ ബിസിനസ് നടത്തിയിരുന്ന റഹീം വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ബിസിനസ് ശ്രദ്ധിക്കാന്‍ കഴിയാതാവുകയും നഷ്ടത്തിലാവുകയുമായിരുന്നു. ഇതത്തേുടര്‍ന്നാണ് തൊഴിലാളികള്‍ ഉള്‍പ്പെടെ നല്‍കിയ പരാതികള്‍ കുരുക്കായി മാറിയത്. തുടര്‍ന്ന് കുടുംബത്തെ നാട്ടിലയച്ച റഹീം വസ്തുക്കള്‍ വില്‍പന നടത്തി കടം വീട്ടാനുമുള്ള ഒരുക്കത്തിലായിരുന്നു. ഇങ്ങനെ വിറ്റ് കിട്ടിയ തുക സഹായിയായി കൂടെക്കൂടിയ വ്യക്തി തട്ടിയെടുത്തതിനത്തെുടര്‍ന്നാണ് നവംബര്‍ 29ന് ഭാര്യ ജാസ്മിന്‍ മൂന്നുവയസുകാരി മകള്‍ ഫാത്തിമയേയും എടുത്ത് ആക്കുളം കായലില്‍ ചാടി മരിച്ചത്. ജാസ്മിന്‍െറ മാതാവും ഇവരോടൊപ്പം ചാടിയെങ്കിലും രക്ഷപ്പെടുത്തിയിരുന്നു. ജാസ്മിന്‍െ സഹോദരി സജ്ന പിറ്റേദിവസം തീവണ്ടിക്ക് മുമ്പില്‍ ചാടിയും ജീവനൊടുക്കി. തുടര്‍ന്ന് ഇവരെ കബളിപ്പിച്ച ബന്ധുവായ നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വിവിധ കേസുകള്‍ തീര്‍ക്കാനാവാതെ ദോഹയില്‍ നിസഹായനായി കഴിഞ്ഞ റഹീമിനെ നാട്ടിലത്തെിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അടക്കം പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ക്വാളിറ്റി ഗ്രൂപ്പ് ഇന്‍റര്‍നാഷണല്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ഒളകര റഹീമിന് സഹായവുമായി എത്തിയത്.
സാമ്പത്തിക ഇടപാടുകളും കേസുകളും തീര്‍പ്പിലത്തെിയിട്ടില്ളെങ്കിലും രണ്ട് മാസത്തിനകം തിരിച്ചത്തെി റഹീം എല്ലാ ബാധ്യതകളും തീര്‍ക്കുമെന്ന് രാജകുടുംബാംഗമുള്‍പ്പെടെയുള്ള ഖത്തരി പ്രമുഖര്‍ക്ക് ശംസുദ്ദീന്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് യാത്രാ നിരോധം എടുത്തുമാറ്റി രാജ്യം വിടുന്നതിനുള്ള രേഖകള്‍ ശരിയാക്കി നല്‍കാന്‍ പരാതിക്കാര്‍ തയാറായത്. നിയമക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ച ദോഹയിലെ സാമൂഹികപ്രവര്‍ത്തകരോട് ഏറെ നന്ദിയുണ്ടെന്ന് റഹീം പറഞ്ഞു.
ഭാര്യയും മകളും ആത്മഹത്യ ചെയ്ത കേസില്‍ നാട്ടിലത്തെി കൂടുതല്‍ തെളിവുകള്‍ നല്‍കുമെന്ന് റഹീം അറിയിച്ചു. പ്രതികള്‍ക്ക് നിയമപരമായ പരമാവധി ശിക്ഷ ലഭിക്കണം. രണ്ട് മക്കളെ ദോഹയിലേക്ക് തിരിച്ചുകൊണ്ടുവരണം.
തിരിച്ചത്തെി ബിസിനസ് പുനരാരംഭിക്കണം -അദ്ദേഹം പറഞ്ഞു. ഒ.ഐ.സി.സി ഭാരവാഹി അബുകാട്ടില്‍ ഇന്‍കാസ് മുന്‍ പ്രസിഡന്‍റ് ജോപ്പച്ചന്‍ തെക്കേക്കൂറ്റ് എന്നിവരും റഹീമിന് സഹായവുമായി എത്തിയിരുന്നു. കേസില്‍ ഇടപെടരുതെന്നാവശ്യപ്പെട്ട് നാട്ടിലും ഖത്തറിലും ശക്തമായ സമ്മര്‍ദമുണ്ടായിരുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.