ഖത്തര്‍ എക്സോണ്‍ മൊബീല്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: നദാല്‍, ബെര്‍ദിച്ച്, മേയര്‍ രണ്ടാം റൗണ്ടില്‍
text_fieldsദോഹ: നിലവിലെ ചാമ്പ്യനും നാലാം സീഡ് താരവുമായ സ്പെയിനിന്‍െറ ഡേവിഡ് ഫെററിന് ഞെട്ടിപ്പിക്കുന്ന തോല്‍വി. ഖലീഫ രാജ്യാന്തര സ്ക്വാഷ് ആന്‍റ് ടെന്നീസ് കോംപ്ളക്സില്‍ നടക്കുന്ന ഖത്തര്‍ എക്സോണ്‍ മൊബീല്‍ ഓപണ്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പിന്‍െറ ഒന്നാം റൗണ്ടില്‍ ഉക്രെയിന്‍െറ ഇല്യ മാര്‍ഷെങ്കോയാണ് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് ഫെററിനെ അട്ടിമറിച്ചിട്ടത്. സ്കോര്‍ 7-6, 6-3, 6-2. ലോക റാങ്കിങില്‍ 94ാം സ്ഥാനത്തുള്ള മാര്‍ഷെങ്കോ, ഏഴാം റാങ്കിലുള്ള ഫെററിനെതിരെ മികച്ച ഗെയിമാണ് പുറത്തെടുത്തത്.
ആദ്യസെറ്റില്‍ തന്നെ ഫെററിന് കടുത്ത വെല്ലുവിളിയാണ് ഉക്രെയ്ന്‍ താരമുയര്‍ത്തിയത്. തന്നെക്കാള്‍ ഏറെ പിറകിലുള്ള എതിരാളിക്കെതിരെ ടൈബ്രേക്കറിലാണ് ഫെറര്‍ ആദ്യ സെറ്റ് നേടിയത്. വരാനിരിക്കുന്ന സെറ്റുകള്‍ കടുത്തതായിരിക്കുമെന്ന സൂചനയാണ് ഇത് ഫെററിന് നല്‍കിയത്. രണ്ടാം സെറ്റില്‍ അനായാസം തിരിച്ചു വന്ന മാര്‍ഷെങ്കോ ഒപ്പത്തിനൊപ്പമാക്കി മത്സരം ആവേശഭരിതമാക്കി.
എന്നാല്‍ മൂന്നാം സെറ്റിലും കാര്യമായി ഒന്നും ചെയ്യാനാകാതെ കിരീട പ്രതീക്ഷയുമായത്തെിയ ഫെറര്‍ അടിയറവ് പറയുകയായിരുന്നു. മറ്റൊരു മത്സരത്തില്‍ മുന്‍ലോക ഒന്നാം നമ്പറും രണ്ടാം സീഡുമായ സ്പെയിനിന്‍െറ റാഫേല്‍ നദാല്‍ രണ്ടാം റൗണ്ടിലത്തെി. സ്പെയിനിന്‍െറ കരേനോ ബുസ്റ്റയെയാണ് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് നദാല്‍ പരാജയപ്പെടുത്തിയത്. സ്കോര്‍ 7-6, 6-3, 6-1. ആദ്യസെറ്റ് എതിരാളിക്ക് മുന്നില്‍ അടിയറവ് പറഞ്ഞ നദാല്‍, രണ്ടാം സെറ്റില്‍ ഉജ്വലമായി തിരിച്ചുവരികയായിരുന്നു. മികച്ച സെര്‍വുകളും ശക്തിയേറിയ ഷോട്ടുകളും നദാലിന് കൂട്ടായുണ്ടായിരുന്നു. രണ്ടാം സെറ്റ് നേടി കളി ഒപ്പത്തിനൊപ്പമാക്കിയ നദാല്‍, മൂന്നാം സെറ്റില്‍ ബുസ്റ്റയെ നിലം തൊടിച്ചില്ല. അനായാസം മൂന്നാം സെറ്റ് നേടി അടുത്ത റൗണ്ടിലേക്ക് ടിക്കറ്റുറപ്പിക്കുകയായിരുന്നു.
ഒന്നാം റൗണ്ടിലെ മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ താരം ആന്ദ്രേ സെപ്പിയും പരാജയപ്പെട്ടു. ലിത്വാനിയയുടെ ബെരാന്‍കിസാണ് സെപ്പിയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് കീഴ്പ്പെടുത്തിയത്. സ്കോര്‍ 3-6, 6-1, 6-3. ഖത്തര്‍ ഓപണിലെ മൂന്നാം സീഡ് ചെക്കിന്‍െറ തോമസ് ബെര്‍ഡിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഉക്രൈന്‍ താരം സെര്‍ജി സ്റ്റകോവിസ്കിയെ പരാജയപ്പെടുത്തി. മത്സരത്തിലുടനീളം മേധാവിത്വം ബെര്‍ഡിച്ചിന് തന്നെയായിരുന്നു. സ്കോര്‍ 7-5, 6-4. അര്‍ജന്‍റീനയുടെ ലിയനാര്‍ഡോ മേയറും രണ്ടാം റൗണ്ടിലത്തെി. ബെഞ്ചമിന്‍ ബെക്കറിനെയാണ് ഏക പക്ഷീയമായി രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്. ഫ്രാന്‍സിന്‍െറ പോള്‍ ഹെന്‍റി മാത്യു, റഷ്യയുടെ തിമൂറസ് ഗബാഷ്വിലി എന്നിവരും സിംഗിള്‍സില്‍ രണ്ടാം റൗണ്ടിലത്തെി.
ഡബിള്‍സില്‍ ഇറ്റലിയുടെ സിമോണ്‍ ബൊലേലി-സ്റ്റാകോവിസ്കി സഖ്യം രണ്ടാം റൗണ്ടിലത്തെി. ആസ്ട്രിയയുടെ ജൂലിയാന്‍-ബ്രസീലിന്‍െറ ആന്ദ്രേ സാ സഖ്യത്തെയാണ് ഇറ്റാലിയന്‍ ഉക്രൈന്‍ സഖ്യം പരാജയപ്പെടുത്തിയത്. സ്കോര്‍ 7-6, 6-1.
മറ്റൊരു മത്സരത്തില്‍ ഖത്തറിന്‍െറ മുബാറക് ഷാനാന്‍ സായിദ്-മൂസ സായിദ് സഖ്യം പരാജയപ്പെട്ടു. ജര്‍മന്‍ താരം ഫിലിപ് പെറ്റ്ഷെനര്‍-ആസ്ട്രിയയുടെ അലക്സാണ്ടര്‍ പിയ സഖ്യത്തോടാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഖത്തരി സഖ്യം പരാജയപ്പെട്ടത്. കാര്യമായ വെല്ലുവിളിയുയര്‍ത്താന്‍ പോലും ഇരുവര്‍ക്കുമായില്ല. സ്കോര്‍ 6-1, 6-1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
