മദ്യലഹരിയില്‍ വാഹനം കത്തിച്ച ജി.സി.സി പൗരന് ഏഴ് വര്‍ഷം തടവ്
text_fieldsദോഹ: വാടകക്കെടുത്ത വാഹനത്തിന് മദ്യലഹരിയില്‍ തീക്കൊളുത്തിയ ജി.സി.സി പൗരന് ദോഹ ക്രിമിനല്‍ കോടതി ഏഴ് വര്‍ഷം തടവും 3,000 റിയാല്‍ പിഴയും ശിക്ഷ വിധിച്ചു. പൊതുസ്ഥലത്ത് വെച്ച് മറ്റുളളവര്‍ക്കു കൂടി പ്രയാസം സൃഷ്ടിക്കുന്ന വിധത്തില്‍ ബോധപൂര്‍വ്വം പ്രവര്‍ത്തിച്ചതിനാണ് കോടതി ഇദ്ദേഹത്തെ ശിക്ഷിച്ചത്.
അമിതമായി മദ്യപിച്ചിരുന്ന വ്യക്തി സ്വകാര്യ ടാക്സി വാടകക്കെടുത്ത ശേഷം പെട്രോള്‍ സ്റ്റേഷനില്‍ പോയി പെട്രോള്‍ വാങ്ങിക്കൊണ്ടുവന്ന് വാഹനത്തിനു പുറത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ശമാല്‍ മേഖലയില്‍ വെച്ചാണ് സംഭവം നടന്നത്.
താന്‍ മാനസിക രോഗമുളളയാളാണെന്നും ചികിത്സ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും പ്രതി വിചാരണക്കിടെ വാദിച്ചു. എന്നാല്‍ ഇദ്ദേഹം സാധാരണ മാനസിക നിലയിലാണെന്നും സ്ഥിരമായി മദ്യപിക്കാറുണ്ടെന്നും മാനസികരോഗ വിദഗ്ധരില്‍ നിന്നുളള റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കി.
ഇദ്ദേഹം ബോധപൂര്‍വമാണ് കാര്യങ്ങള്‍ ചെയ്തതെന്നും കുറ്റത്തിന്‍െറ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാക്കേണ്ടതില്ളെന്നും റിപോര്‍ട്ടില്‍ വിശദമാക്കിയിരുന്നു. തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.