ബന്ദികളുടെ മോചനം : അല്‍ അത്വിയ്യ ജോണ്‍ കെറിയുമായി ഫോണ്‍ സംഭാഷണം നടത്തി
text_fieldsദോഹ: ഖത്തറില്‍ നിന്ന് വേട്ടക്കായി പോയ സംഘത്തെ ഇറാഖില്‍ തട്ടിക്കൊണ്ടുപോയ ഖത്തര്‍ പൗരന്മാരുടെ മോചനവുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യ അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ജോണ്‍ കെറിയുമായി ഫോണ്‍ സംഭാഷം നടത്തി. ഖത്തര്‍ പൗരന്‍മാരുടെ സുരക്ഷിതമായ മോചനം ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികളാണ് കെറിയുമായി വിദേശകാര്യമന്ത്രി ചര്‍ച്ച ചെയ്തത്. പൗരന്‍മാരുടെ മോചനം സംബന്ധിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് ദരീഫുമായും അല്‍ അത്വിയ്യ ഫോണ്‍ സംഭാഷണം നടത്തി.
ഖത്തരികളുടെ മോചനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഫോണ്‍ ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയോട് കഴിഞ്ഞ ദിവസം ഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ഡിസംബര്‍ 16ന് പുലര്‍ച്ചെ സൗദിയോട് ചേര്‍ന്ന് നില്‍ക്കുന്ന ഇറാഖിലെ അല്‍ മുതന്വ പ്രവിശ്യയില്‍ നിന്നായിരുന്നു ഖത്തര്‍ സ്വദേശികളെ തട്ടികൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയവരില്‍ കുട്ടികള്‍ അടക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഏഴ് ഖത്തരികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ പിന്നീട് മോചിതരായതായി അല്‍ ജസീറ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മരുഭൂമിയില്‍ വേട്ടക്കായി തമ്പടിച്ച ഖത്തരി സംഘത്തെ പുലര്‍ച്ചെ മൂന്ന് മണിയോടെ അമ്പതോളം വാഹനങ്ങളിലത്തെിയ ആയുധധാരികളാണ് തട്ടികൊണ്ടുപോയത്.
ഇറാഖ് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും ലഭിച്ച എല്ലാ യാത്രാരേഖകളോടും കൂടിയാണ് സംഘം ഇറാഖിലത്തെിയതെന്ന് ഖത്തര്‍ ആവര്‍ത്തിച്ചു. എന്നാല്‍, ഇറാഖ് സര്‍ക്കാറിന് സംഭവവുമായി ഒരുവിധ ബന്ധവുമില്ളെന്ന് ഇറാഖ് വിദേശ മന്ത്രി ഇബ്രാഹിം അല്‍ ജാഫരി അറിയിച്ചിട്ടുണ്ട്.
ഖത്തരികളെ എത്രയും വേഗം മോചിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്ന് റിയാദില്‍ ചേര്‍ന്ന ജി.സി.സി സുപ്രീം കൗണ്‍സില്‍ യോഗവും അറബ് പാര്‍ലമെന്‍റും ഇറാഖ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.