സര്‍ക്കാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
text_fieldsദോഹ: സര്‍ക്കാര്‍ വകുപ്പില്‍ നിന്ന് രഹസ്യവിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ച ജീവനക്കാരനെ അറസ്റ്റ് ചെയ്തതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇയാളുടെ ശ്രമം സുരക്ഷ അധികൃതര്‍ പരാജയപ്പെടുത്തുകയും ചെയ്തു. നിരീക്ഷണ കാമറയിലെ വിവരങ്ങള്‍ പരിശോധിക്കുന്നതിനിടെ സംശയം തോന്നിയതിനത്തെുടര്‍ന്നാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ ജീവനക്കാരനെ പിടികൂടിയത്. ഇയാളെ ഫോര്‍ത്ത് സര്‍ക്യൂട്ട് ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി.
രാജ്യത്തെ നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ സൂക്ഷിച്ച ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ മറ്റൊരു ഉദ്യോഗസ്ഥന്‍െറ പാസ്വേര്‍ഡ് ഉപയോഗിച്ച് ബോധപൂര്‍വം കടക്കാന്‍ ശ്രമിച്ചു, നിയമവിരുദ്ധമായി വിവരങ്ങള്‍ പകര്‍ത്തിയെടുത്തു എന്നീ രണ്ട് കുറ്റങ്ങളാണ് പ്രതിക്കെതിരെ പബ്ളിക് പ്രോസിക്യൂട്ടര്‍ ചുമത്തിയത്.
രേഖകള്‍ സൂക്ഷിച്ച സവിധാനം സമയാസമയങ്ങളില്‍ പരിശോധിക്കാറുണ്ടെന്നും സംശയം തോന്നിയതിനാലാണ് നിരീക്ഷണ കാമറ സ്ഥാപിച്ചതെന്നും ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്‍െറ ചുമതലയുളള ഒന്നാം സാക്ഷി ജഡ്ജി നാസര്‍ ബിന്‍ മുഹമ്മദ് അല്‍ ദൂസരി മുമ്പാകെ ബോധിപ്പിച്ചു. രാത്രി 10 മണിക്ക് ജീവനക്കാരന്‍ ഓഫീസില്‍ കടന്ന് ഒരു പ്രത്യേക കമ്പ്യൂട്ടറില്‍ ഇരിക്കുന്നതായും മറ്റൊരു ഉദ്യോഗസ്ഥന്‍െറ പാസ്വേഡ് ഉപയോഗിക്കുന്നതായും നിരീക്ഷണ കാമറയില്‍ പതിഞ്ഞതായും അദ്ദേഹം മൊഴിനല്‍കി.
ഇലക്ട്രോണിക് സംവിധാനത്തിന്‍െറ പ്രധാന വിവരകേന്ദ്രത്തിലേക്ക് കടക്കാനുളള ജീവനക്കാരന്‍െറ ശ്രമം പരാജയപ്പെട്ടതായും അദ്ദേഹം മൊഴി നല്‍കിയിട്ടുണ്ട്. കുറ്റാരോപിതനായ ജീവനക്കാരനെ രാത്രി ചെയ്യാനുളള ഒരു ജോലിയും ഏല്‍പിച്ചിരുന്നില്ളെന്നും ജീവനക്കാരന്‍െറ മേലുദ്യോഗസ്ഥന്‍ പറഞ്ഞതായും മൊഴിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.