ഖത്തര്‍ പൗരന്‍മാരുടെ മോചനത്തിന് നടപടിയെടുക്കണം
text_fieldsദോഹ: ഇറാഖില്‍ വെച്ച് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ഖത്തര്‍ സ്വദേശികളെ മോചിപ്പിക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയോട് മൂണ്‍ ടെലിഫോണ്‍ സംഭാഷണത്തിലാണ് ബാന്‍ കി മൂണ്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. സംഭവത്തില്‍ അദ്ദേഹം നടുക്കം രേഖപ്പെടുത്തുകയും ചെയ്തു.
ഖത്തര്‍ ദേശീയദിനാഘോഷങ്ങളില്‍ മുഴുകിനില്‍ക്കെയാണ് ഇറാഖ് മരുഭൂവിലെ ടെന്‍റില്‍ നിന്ന് 26ാളം സ്വദേശികളെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. ഡിസംബര്‍ 16ന് പുലര്‍ച്ചെ സൗദിയോട് ചേര്‍ന്ന് നില്‍ക്കുന്ന ഇറാഖിലെ അല്‍ മുതന്വ പ്രവിശ്യയില്‍ നിന്നായിരുന്നു ഇവരെ കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയവരില്‍ കുട്ടികള്‍ അടക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏഴ് ഖത്തരികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ പിന്നീട് മോചിതരായതായി അല്‍ ജസീറ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മോചിപ്പിച്ചവരില്‍ ഒരു കുവൈത്തി പൗരനും ഒരു സൗദി പൗരനും ഉള്‍പ്പെട്ടതായാണ് അല്‍ ജസീറ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. ഇവരെ തട്ടികൊണ്ടുപോയവര്‍ ഇറാഖ്-കുവൈത്ത് അതിര്‍ത്തിയായ അല്‍ അബ്ദാലിയിലൂടെ കുവൈത്തിലത്തെി കുവൈത്തിലെ ഖത്തര്‍ അംബാസഡറുടെ സാന്നിധ്യത്തില്‍ കുവൈത്ത് അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. അതേസമയം മോചിപ്പിക്കപ്പെട്ട ഒമ്പത് പേരും ഖത്തരി പൗരന്‍മാരാണെന്ന് കുവൈത്തിലെ അല്‍ വത്വന്‍ പത്രം ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തു. മരുഭൂമിയില്‍ വേട്ടക്കായി തമ്പടിച്ച ഖത്തരി സംഘത്തെ ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ അമ്പതോളം വാഹനങ്ങളിലത്തെിയ ആയുധധാരികളാണ് തട്ടികൊണ്ടുപോയത്. ഖത്തറില്‍ നിന്ന് വേട്ടക്കായി പേയാതായിരുന്നു സംഘം. ഇറാഖ് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും ലഭിച്ച എല്ലാ യാത്രാരേഖകളോടും കൂടിയാണ് സംഘം ഇറാഖിലത്തെിയതെന്ന് ഖത്തര്‍ ആവര്‍ത്തിച്ചു. എന്നാല്‍, ഇറാഖ് സര്‍ക്കാറിന് സംഭവവുമായി ഒരുവിധ ബന്ധവുമില്ളെന്ന് ഇറാഖ് വിദേശ മന്ത്രി ഇബ്രാഹിം അല്‍ ജാഫരി അറിയിച്ചിട്ടുണ്ട്. ഖത്തരികളെ എത്രയും വേഗം മോചിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്ന് റിയാദില്‍ ചേര്‍ന്ന ജി.സി.സി സുപ്രീം കൗണ്‍സില്‍ യോഗവും ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.