കതാറ ഹലാല്‍ ഫെസ്റ്റിന് സന്ദര്‍ശകരേറി
text_fieldsദോഹ: കതാറ കള്‍ച്ചറല്‍ വില്ളേജില്‍ നടക്കുന്ന വ്യത്യസ്തയിനം ആടുകളുടെ പ്രദര്‍ശന, വിപണന മേളയായ ഹലാല്‍ ഫെസ്റ്റിവലില്‍ സന്ദര്‍ശകരുടെ തിരക്ക്. ആടുകളുടെ മഹോത്സവമായി അറിയപ്പെടുന്ന ഹലാല്‍ ഫെസ്റ്റ് ഫെബ്രുവരി 28 വരെയാണ് നടക്കുക.
അല്‍ മസാഇന്‍ എന്നറിയപ്പെടുന്ന സിറിയന്‍ ആടുകളുടേയും ചെമ്മരിയാടുകളുടേയും സൗന്ദര്യ മത്സരമുള്‍പ്പെടെയുള്ള വിവിധ പരിപാടികളാണ് ഫെസ്റ്റില്‍ നടക്കുന്നത്. ഓരോ വിഭാഗത്തിലും ആദ്യ അഞ്ച് സ്ഥാനങ്ങളിലത്തെുന്ന ആടുകളുടെ ഉടമകള്‍ക്ക് വന്‍തുക സമ്മാനം ലഭിക്കും. വിവിധതരം കന്നുകാലികളുടെ പ്രദര്‍ശനമായ ബാണ്‍സ് ആണ് മറ്റൊരാകര്‍ഷണം. ആടുകളെ ലേലത്തില്‍ വില്‍ക്കുന്ന അല്‍ മസാദ് ചന്തയും ഇതോടൊപ്പമുണ്ടാകും. ഖത്തറിലെ പഴയകാല ചന്തകള്‍ എങ്ങനെയായിരുന്നു എന്നറിയാനും ഫെസ്റ്റിവല്‍ അവസരമൊരുക്കുന്നു. കുതിരസവാരിക്കും ഒട്ടകസവാരിക്കും സൗകര്യമുണ്ട്. കരകൗശലമേളയും പരമ്പരാഗത ഭക്ഷണമേളയും ഇതിനൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.

കാലികളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് പുരാതന സംസ്കാരത്തിന്‍െറ അറിവുകള്‍ പുതുതലമുറക്ക് പകര്‍ന്നുനല്‍കുന്നതിനും കഴിഞ്ഞുപോയ കാലത്തെ വര്‍ത്തമാന കാലവുമായി ബന്ധിപ്പിക്കുന്നതിനുമായാണ് കതാറ ഇത്തരമൊരു ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
അറബ്, ഇസ്ലാമിക പാരമ്പര്യങ്ങള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക, പൂര്‍വികരുടെ ജീവിതം എങ്ങനെയായിരുന്നു എന്ന ബോധം അവരിലുണ്ടാക്കുക, ഖത്തറില്‍ കന്നുകാലി വളര്‍ത്തലില്‍ കൈവരിച്ച നേട്ടങ്ങള്‍ പൊതുജനങ്ങള്‍ക്ക് പകര്‍ന്നുകൊടുക്കുക, മാംസ ലഭ്യതയില്‍ ഖത്തറിനെ സ്വയംപര്യാപ്തമാക്കുക എന്നിവയാണ് ഫെസ്റ്റിന്‍െറ പ്രധാന ലക്ഷ്യങ്ങള്‍. ഖത്തറില്‍ നിന്നും ജി.സി.സി രാജ്യങ്ങളില്‍ നിന്നുമുള്ള കാലി വളര്‍ത്തല്‍ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്. രണ്ട് ഘട്ടമായാണ് ദിവസേന പരിപാടികള്‍ നടക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ ഉച്ച കഴിഞ്ഞ സമയം വരെയും വൈകിട്ട് മൂന്ന് മുതല്‍ രാത്രി പത്ത് വരെയുമാണ് സമയക്രമം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
