ജീവനക്കാരുടെ ശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു
text_fieldsദോഹ: ബിന്‍ ഉംറാനിലെ മര്‍മറ ഇസ്തംബൂള്‍ റസ്റ്റോറന്‍റിലുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരുടെ ശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു. സംഭവത്തില്‍ ഹോട്ടല്‍ മാനേജറടക്കം അഞ്ച് തൊഴിലാളികളുടെ ശിക്ഷയാണ് അപ്പീല്‍ കോടതി ശരിവെച്ചത്.
മാനേജര്‍ക്ക് മൂന്ന് മാസം തടവും 10,000 റിയാല്‍ പിഴയും മൂന്ന് തൊഴിലാളികള്‍ക്ക് ഒരുമാസത്തെ തടവും 7,000 റിയാല്‍ വീതം പിഴയും മറ്റൊരു തൊഴിലാളിക്ക് ഒരു മാസത്തെ തടവും 8,000 റിയാല്‍ പിഴയുമാണ് കോടതി വിധിച്ചിരുന്നത്. വിധിക്കെതിരെ അപ്പീല്‍ കോടതിയെ സമീപിച്ചെങ്കിലും വിധി കോടതി ശരിവെക്കുകയായിരുന്നു. അതേസമയം, ഹോട്ടലിന് മേല്‍ ചുമത്തിയിരുന്ന 30,000 റിയാല്‍ പിഴ അപ്പീല്‍ കോടതി 15,000 ആക്കി ചുരുക്കി. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതികളെ നാടു കടത്താനും കോടതി ഉത്തരവിട്ടിരുന്നു.
2014 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഭക്ഷ്യവിഷബാധയത്തെുടര്‍ന്ന് മലയാളികളടക്കം നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭക്ഷ്യവിഷബാധക്ക് കാരണം ഹോട്ടലിലെ വൃത്തിഹീനമായ അവസസ്ഥയായിരുന്നുവെന്ന് പിന്നീട് പരിശോധനയില്‍ കണ്ടത്തെി. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ റസ്റ്റോറന്‍റില്‍ നിന്ന് ശേഖരിച്ച സാംപിളുകളില്‍ അപകടകരമായ ബാക്ടീരിയകളെയും കണ്ടത്തെിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.