ഡോണാവെകിച്ച്, സെയ്സായ് സെങ്, കസാറ്റ്കിന രണ്ടാം റൗണ്ടില്‍
text_fieldsദോഹ: ഖത്തര്‍ ടോട്ടല്‍ ഓപണ്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പിന് ഖലീഫ രാജ്യാന്തര ടെന്നിസ് സ്ക്വാഷ് കോംപ്ളക്സില്‍ ഉജ്വല തുടക്കം. ക്രൊയേഷ്യയുടെ ദോണാവെകിച്ച് ആദ്യ ജയം നേടി രണ്ടാം റൗണ്ടിലത്തെി. വൈല്‍ഡ് കാര്‍ഡിലൂടെ ചാമ്പ്യന്‍ഷിപ്പിനത്തെിയ ഒമാന്‍ താരം ഫാത്മ അല്‍ നബ്ഹാനിയെ എതിരില്ലാത്ത രണ്ട് സെറ്റുകള്‍ക്ക് അനായാസം കീഴടക്കിയാണ് വെകിച്ച് രണ്ടാം റൗണ്ടിലേക്ക് ടിക്കറ്റുറപ്പിച്ചത്.
എതിരാളിക്ക് തിരിച്ചടിക്കാനുള്ള ഒരവസരം പോലും വെകിച്ച് നല്‍കിയില്ല. സ്കോര്‍ 6-0, 6-0. മറ്റു മത്സരങ്ങളില്‍ ചൈനയുടെ സെയ്സായ് സെങ് 6-2, 7-6ന് അമേരിക്കയുടെ വാര്‍വര ലെപ്ചെങ്കോയെയും റഷ്യയുടെ ദാരിയ കസാറ്റ്കിന 6-1, 2-6, 6-3എന്ന സ്കോറിന് ചൈനയുടെ കിയാങ് വാങിനെയും തകര്‍ത്ത് രണ്ടാം റൗണ്ടിലിടം നേടി. പത്താം സീഡ് താരം ചെക്കിന്‍െറ കരോലിന പ്ളിസ്കോവ റഷ്യയുടെ മാര്‍ഗരിതയോട് 6-1, 6-1ന് തോറ്റ് പുറത്തായി. ഡബിള്‍സില്‍ ചൈനയുടെ ചെന്‍ ലിയാങ്-യാഫന്‍ വങ് സഖ്യം 6-3, 6-4ന് ഹംഗറി-ജര്‍മന്‍ സഖ്യമായ തിമേയ ബാബോസ്-ജൂലിയ ജോര്‍ജസ് സഖ്യത്തോട് തോറ്റ് പുറത്തായി. എലേന വെസ്നിന, കരോലിന വോസ്നിയാക്കി, യെലേന ജാങ്കോവിച്ച്, സ്വലേന കുസ്നെറ്റ്സോവ, കേഴ്സ്റ്റന്‍ ഫ്ലിപ്കേന്‍സ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ ഇന്ന് കളത്തിലിറങ്ങും.
ചാമ്പ്യന്‍ഷിപ്പിന്‍െറ ആദ്യദിവസം മത്സരം വീക്ഷിക്കുന്നതിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയത്തെി. ഒമാന്‍ താരം ഫാത്മ അല്‍ നബ്ഹാനിയും ക്രൊയേഷ്യുടെ ഡോണാവെകിച്ചും തമ്മില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന്‍െറ പ്രഥമ റൗണ്ട് മത്സരം കാണാനാണ് അമീര്‍ കോംപ്ളക്സിലത്തെിയത്. അമീറിനെ കൂടാതെ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയടക്കമുള്ള മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന മത്സരം കാണാനത്തെിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.