ഖത്തര്‍ ടോട്ടല്‍ ഓപണിന് ഇന്ന് തുടക്കം
text_fieldsദോഹ: 14ാമത് ഖത്തര്‍ ടോട്ടല്‍ ഓപണ്‍ വനിതാ ടെന്നിസ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കമാകും. ഖലീഫ രാജ്യാന്തര ടെന്നിസ് ആന്‍റ് സ്ക്വാഷ് കോംപ്ളക്സില്‍ വെച്ച് ഫെബ്രുവരി 27 വരെയാണ് ചാമ്പ്യന്‍ഷിപ്പ്. ലോകത്തിലെ മുന്‍നിര വനിത താരങ്ങളെല്ലാം ഇത്തവണ ദോഹയിലത്തെിയിട്ടുണ്ട്. ലോക രണ്ടാംനമ്പര്‍ താരം ജര്‍മനിയുടെ ആന്‍ജലിക കെര്‍ബറാണ് ചാമ്പ്യന്‍ഷിപ്പിലെ ഒന്നാം സീഡ്. ലോക മൂന്നാം നമ്പര്‍ താരം റുമാനിയയുടെ സിമോണ ഹാലപ് രണ്ടാം സീഡും പോളണ്ടിന്‍െറ നാലാം നമ്പര്‍ താരം ആഗ്നേസ്ക റാഡ്വാന്‍സ്ക മൂന്നാം സീഡുമാണ്. നിലവിലെ ചാമ്പ്യനായ ചെക് റിപ്പബ്ളികിന്‍െര്‍ ലൂസി സഫറോവ ഏഴാം സീഡായാണ് തെരെഞ്ഞെടുക്കപ്പെട്ടത്. നേരത്തെ ചാമ്പ്യന്‍ഷിപ്പിനത്തെുമെന്ന് പറയപ്പെട്ടിരുന്ന ലോക ഒന്നാം നമ്പര്‍ താരം സറീന വില്യംസും റഷ്യയുടെ മരിയ ഷറപോവയും പരിക്ക് മൂലം പിന്‍മാറിയെങ്കിലും ചാമ്പ്യന്‍ഷിപ്പിന് മാറ്റ് കുറയില്ളെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഒമാന്‍െറ ഫാത്മ അല്‍ നബ്ഹാനിയടക്കം മൂന്ന് താരങ്ങള്‍ വൈല്‍ഡ് കാര്‍ഡുമായി ചാമ്പ്യന്‍ഷിപ്പിനത്തെിയപ്പോള്‍ എട്ട് താരങ്ങള്‍ യോഗ്യത റൗണ്ട് കടന്നത്തെി.
അതേസമയം, ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ ജോഡിയായ ഇന്ത്യയുടെ സാനിയ മിര്‍സയും സ്വിസ് താരം മാര്‍ട്ടിന ഹിംഗിസും ചാമ്പ്യന്‍ഷിപ്പില്‍ റാക്കറ്റേന്തുന്നുണ്ട്. ഇരുവരും തന്നെയാണ് ഡബിള്‍സില്‍ ഒന്നാം സീഡും. അമേരിക്കയുടെ ബെഥാനി മാറ്റെകും കസാഖിസ്ഥാന്‍െറ ഷെവ്ഡോവയുമടങ്ങിയ സഖ്യമാണ് രണ്ടാം സീഡ്. സിംഗിള്‍സില്‍ അഞ്ച് ലക്ഷത്തിലധികം ഡോളറും ഡബിള്‍സില്‍ ഒന്നര ലക്ഷം ഡോളറുമാണ് സമ്മാനത്തുക. വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പില്‍ നിലവിലെ ചാമ്പ്യന്‍ ലൂസി സഫറോവ, കനഡയുടെ ഈഗന്‍ ബോഹാര്‍ഡ്, ഒമാനിന്‍െറ ഫാത്മ എന്നിവര്‍ പങ്കെടുത്തു. ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം സീഡ് താരം സിമോണ ഹാലെപ് ഇന്നലെ ദോഹയിലത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.