അല്‍ഖോര്‍ എയര്‍ഷോക്ക് തുടക്കമായി
text_fieldsദോഹ: ഒമ്പതാമത് അല്‍ഖോര്‍ എയര്‍ഷോക്ക് അല്‍ഖോര്‍ എയര്‍സ്ട്രിപ്പില്‍ തുടക്കമായി. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന എയര്‍ഷോയുടെ ഉദ്ഘാടന ചടങ്ങില്‍ ഗതാഗത മന്ത്രി ജാസിം ബിന്‍ സൈഫ് അല്‍ സുലൈത്തി സന്നിഹിതരായിരുന്നു. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ഖത്തര്‍ ഫ്ളയിങ് ക്ളബും സംയുക്തമായാണ് അല്‍ഖോര്‍ എയര്‍ഷോ നടത്തുന്നത്. ഡ്രോണ്‍ വിമാനങ്ങളുടെ പ്രദര്‍ശനം, ഫ്ളയിങ് ഫോര്‍മേഷന്‍, അക്രോബാറ്റിക് ഷോ, പാരച്യൂട്ട് റൈഡിങ് തുടങ്ങി വിവിധ പരിപാടികളാണ് ഖത്തര്‍ എയര്‍ഷോയില്‍ ഉണ്ടാകുക. സ്വകാര വിമാന ഉടമകളുടെയും പൈലറ്റുമാരുടെയും സംരംഭമാണ് അല്‍ ഖോര്‍ എയര്‍ഷോ. വയര്‍ലെസ് വിമാനങ്ങളുടെ പ്രദര്‍ശനമാണ് ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണം.
എയര്‍ഷോയില്‍ പങ്കെടുക്കുന്നുവരുടെ വര്‍ധനവ് ഈ വര്‍ഷത്തെ ഷോയില്‍ കാണുന്നുണ്ടെന്നും പ്രാദേശിക തലത്തിലും അതുപോലെ ജി.സി.സി തലത്തിലും ഷോയില്‍ പങ്കാളികളത്തെിയിട്ടുണ്ടെന്ന് ഗതാഗതമന്ത്രി ജാസിം ബിന്‍ സൈഫ് അല്‍ സുലൈതി ഉദ്ഘാടനത്തിന് ശേഷം പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രാദേശിക തലത്തിലും പിന്നീട് ജി.സി.സിയിലും പ്രസിദ്ധിയാര്‍ജ്ജിച്ച അല്‍ ഖോര്‍ എയര്‍ഷോ അന്താരാഷ്ട്രതലത്തില്‍ വ്യാപിപ്പിക്കാനാണ് ശ്രമമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നൂറുക്കണക്കിനാളുകളാണ് അല്‍ ഖോര്‍ ഫൈ്ള ഇന്‍ ആസ്വദിക്കാനത്തെിയത്.
ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള ഒട്ടേറെ ചെറുവിമാനങ്ങളാണ് അല്‍ ഖോര്‍ വിമാനമേളയിലത്തെിയത്. രാവിലെ ഏഴ് മണി മുതല്‍ എയര്‍ ഷോ കാണാന്‍ ആളുകളത്തെി. 40 ലേറെ വിമാനങ്ങളാണ് മേളയില്‍ പങ്കെടുത്തത്. ഇതില്‍ 30ഓളം ഖത്തറില്‍ നിന്ന് തന്നെയുള്ളതാണ്. യു.എ.ഇയില്‍ നിന്നും കുവൈത്തില്‍ നിന്ന് സൗദിയില്‍ നിന്നും ചെറുവിമാനങ്ങളുണ്ട്.
പൈലറ്റിന് മാത്രം പറക്കാവുന്ന ഓട്ടോറിക്ഷ പോലുള്ള കുഞ്ഞു വിമാനങ്ങള്‍ മുതല്‍ 15 പേര്‍ക്ക് സഞ്ചരിക്കാവുന്ന ആഢ്യന്‍ വിമാനങ്ങള്‍ വരെ ഇവിടെയുണ്ട്.
വൈകീട്ട് നടന്ന പാര ഗൈ്ളഡര്‍ പ്രകടനവും കൗതുകമായി. അസ്തമയ സൂര്യന്‍െറ പശ്ചാത്തലത്തില്‍ പാരാഗൈ്ളഡറില്‍ ആകാശത്ത് പാറിപ്പറന്ന സാഹസികര്‍ വിസ്മയക്കാഴ്ചയൊരുക്കി. എയര്‍ സട്രിപ്പിന് പുറത്ത് കുട്ടികള്‍ക്ക് വിനോദത്തിനായുള്ള സൗകര്യങ്ങളും സ്പോണ്‍സര്‍മാരുടെ സ്റ്റാളുകളും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
