കതാറയില്‍ ഹലാല്‍ ഫെസ്റ്റിവല്‍ തുടങ്ങി
text_fieldsദോഹ: ഖത്തറിന്‍്റെ പൈതൃകം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കതാറ കള്‍ച്ചറല്‍ വില്ളേജ് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് ഹലാല്‍ ഖത്തര്‍ ഫെസ്റ്റിവലിന് കതാറ കള്‍ച്ചറല്‍ വില്ളേജില്‍ തുടക്കമായി. ആടുകളുടെ മഹോത്സവമായി അറിയപ്പെടുന്ന ഹലാല്‍ ഫെസ്റ്റിവല്‍ ഫെബ്രുവരി 28 വരെ കതാറയുടെ തെക്ക് ഭാഗത്താണ് നടക്കുക. അല്‍ മസാഇന്‍ സൗന്ദര്യ മത്സരമുള്‍പ്പെടെ വിവിധ പരിപാടികളാണ് ഇത്തവണ നടക്കാന്‍ പോകുന്നത്.
കാലികളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് പുരാതന സംസ്കാരത്തിന്‍െറ അറിവുകള്‍ പുതുതലമുറക്ക് പകര്‍ന്നുനല്‍കുന്നതിനും കഴിഞ്ഞുപോയ കാലത്തെ വര്‍ത്തമാന കാലവുമായി ബന്ധിപ്പിക്കുന്നതിനുമായാണ് കതാറ ഇത്തരമൊരു ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവലില്‍ ഖത്തറില്‍ നിന്നും ജി.സി.സി രാജ്യങ്ങളില്‍ നിന്നുമുള്ള കാലി വളര്‍ത്തല്‍ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്. പോയ വര്‍ഷങ്ങളിലെ ഫെസറ്റിവലുകളില്‍ നിന്ന് ഇത്തവണ മികച്ച പങ്കാളിത്തമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കതാറ വ്യക്തമാക്കി.
പഴയ കാലി മാര്‍ക്കറ്റുകള്‍ പുനരാവിഷ്കരിച്ച് അതിന്‍െറ തനിമ നിലനിര്‍ത്തി പ്രത്യേക പ്രദര്‍ശനവും കുട്ടികള്‍ക്കായുള്ള ഒട്ടകയോട്ടവും കുതിരയോട്ടവും ഇതിന്‍്റെ ഭാഗമായി കതാറയില്‍ നടക്കും. കാലികളെ മേയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രധാനവും പൗരാണികവുമായ അറിവുകള്‍ പങ്കുവെക്കാന്‍ പരിചയ സമ്പന്നരായ ആളുകള്‍ കതാറയില്‍ എത്തിയിട്ടുണ്ട്.
അല്‍ മസാഇന്‍ സൗന്ദര്യ മത്സരത്തിന് പുറമേ അല്‍ മസാദ് ലേലവും കളപ്പുരകളും ഹലാല്‍ ഫെസ്റ്റിവലിന്‍െറ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കൂടാതെ പഠനാര്‍ഹവും വിനോദപരവുമായ വിവിധ പരിപാടികളും കതാറയുടെ തെക്ക് ഭാഗത്ത് നടക്കുന്ന പരിപാടികളിലുള്‍ക്കൊള്ളിച്ചിട്ടുണ്ട്. രണ്ട് ഘട്ടമായാണ് ദിവസേന പരിപാടികള്‍ നടക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ ഉച്ച കഴിഞ്ഞ സമയം വരെയും വൈകിട്ട് മൂന്ന് മുതല്‍ രാത്രി പത്ത് വരെയുമാണ് സമയക്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.