അന്താരാഷ്ട്ര മതാന്തര സംവാദ സമ്മേളനം തുടങ്ങി
text_fieldsദോഹ: 12ാമത് ദോഹ അന്താരാഷ്ട്ര മതാന്തര സംവാദത്തിന് ഖത്തറില്‍ തുടക്കമായി. രണ്ട് ദിവസത്തെ സമ്മേളനം ദോഹ ഷെറാട്ടന്‍ ഹോട്ടലില്‍ ഖത്തര്‍ നീതിന്യായ വകുപ്പ് മന്ത്രി ജസ്റ്റിസ് ഡോ. ഹസന്‍ ലദാന്‍ സഖര്‍ അല്‍ മുഹന്നദി സമ്മേളനം ഉദ്ഘാടനം ചെയ്തു. വ്യക്തികളും സംസ്കാരങ്ങളും തമ്മിലുള്ള സംവാദങ്ങളും സഹകരണവുമാണ് ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും മൂലക്കല്ളെന്നും ഇത്തരം സഹകരണ സാധ്യത കൂടുതല്‍ തേടുകയാണ് ഖത്തറിന്‍െറ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു. സമാധാനവും സഹകരണവും സഹിഷ്ണുതയും പ്രചരിപ്പിക്കുന്നതില്‍ ഇന്‍റര്‍ഫെയ്ത്ത് ഡയലോഗ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. ഭീകരവാദവും അക്രമവും മനുഷ്യത്വത്തെ തന്നെ വെല്ലുവിളിക്കുന്ന നിര്‍ണായകമായ കാലഘട്ടത്തിലാണ് സമ്മേളനം ചേരുന്നത്. രാജ്യാന്തര സമൂഹത്തിനാകെ ഭീകരവാദം വെല്ലുവിളിയായി മാറിക്കഴിഞ്ഞു. ഭീഷണികളും തീവ്രവാദവും എല്ലാസീമകളും ലംഘിച്ചുകഴിഞ്ഞു. സംസ്കാരവും സമാധാനപരമായ സഹവര്‍ത്തിത്വവും സഹിഷ്ണുതയും പലവിധ വെല്ലുവിളികളും നേരിടുകയാണ്. തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കിയും ആധ്യാത്മിക സന്ദേശം പ്രചരിപ്പിച്ചും ഇതിനെതിരെ പ്രവര്‍ത്തനം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. മറ്റു മതവിശ്വാസങ്ങളോടുള്ള ബഹുമാനക്കുറവാണ് സമാധാനപരമായ സഹവര്‍ത്തിത്വം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ദോഹ ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഇന്‍റര്‍ഫെയ്ത്ത് ഡയലോഗ് ചെയര്‍മാന്‍ ഡോ. ഇബ്രാഹിം ബിന്‍ സാലേഹ് അല്‍ നുഐമി പറഞ്ഞു. ആയുധങ്ങള്‍ കൊണ്ട് അടിച്ചമര്‍ത്തുന്നതു കൊണ്ടു മാത്രം തീവ്രവാദം ഇല്ലായ്മ ചെയ്യാനാവില്ല. തീവ്രവാദത്തിനു കാരണമാകുന്ന അടിവേരുകള്‍ കണ്ടത്തെി അതിനെ നേരിടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വിവിധ മതവിഭാഗങ്ങളുടെ പ്രതിനിധികളായത്തെിയ നൂറുകണക്കിന് പണ്ഡിതരാണ് രണ്ട് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. മാലിദ്വീപിലെ ഇസ്ലാമിക കാര്യ മന്ത്രി ഡോ. അഹമ്മദ് സിയാദ്, വത്തിക്കാനില്‍ നിന്നുള്ള കര്‍ദിനാര്‍ ജീന്‍ ലൂയിസ് ടൗറാന്‍, അമേരിക്കയിലെ ഹീബ്രൂ യൂനിയന്‍ കോളജ് പ്രഫ. റബ്ബി റൂവന്‍ ഫയര്‍സ്റ്റണ്‍, ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രം ചെയര്‍മാന്‍ പ്രഫ. ഇബ്രാഹിം സാലിഹ് അല്‍ നഈമി എന്നിവര്‍ ആദ്യ സെഷനില്‍ ചര്‍ച്ചക്കത്തെി. ദോഹ സെന്‍റര്‍ ഫോര്‍ ഇന്‍റര്‍ ഫെയ്ത്ത് ഡയലോഗ് ഡെപ്യൂട്ടി ചെയര്‍പേഴ്സന്‍ പ്രഫ. ആയിഷ യൂസുഫ് അല്‍ മന്നായി അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുസലാം അഹമ്മദ്, സല്‍മാന്‍ നദ്വി, ഡോ. ബിലാല്‍ അഹമ്മദ് മാലിക്, ജസ്റ്റിസ് ശംസുദ്ധീന്‍, ഫാദര്‍ അബ്രാഹാം മാത്യു, പ്രഫ. റാഷിദ് ഷാ, സയിദ് അബ്ദുല്ല ത്വാരിഖ്, മുഹമ്മദ് മുശ്താഖ് എന്നിവരാണ് ഇന്ത്യയില്‍ നിന്ന് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.