500 ഫിലിപ്പീന്‍സുകാര്‍ക്ക് ജോലി നഷ്ടപ്പെട്ടു
text_fieldsദോഹ: എണ്ണ വിലയിടിവിനത്തെുടര്‍ന്നുണ്ടായ സാഹചര്യങ്ങളില്‍ 500ലധികം ഫിലിപ്പീന്‍സ് സ്വദേശികള്‍ക്ക് ഖത്തറില്‍ അടുത്തിടെ തൊഴില്‍ നഷ്ടമുണ്ടായതായി അംബാസഡര്‍ വില്‍ഫ്രെഡോ സാന്‍േറാസ് വ്യക്തമാക്കി. രണ്ട് ഡസനോളം നഴ്സുമാര്‍ ഉള്‍പ്പടെയാണിത്. ഒരു ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
ഖത്തര്‍ സര്‍ക്കാറിന്‍െറ നിയന്ത്രണത്തിലുള്ള ഹെല്‍ത്ത് സെന്‍ററുകളില്‍ ജോലി ചെയ്തുവരികയായിരുന്ന നഴ്സുമാര്‍ക്കാണ് തൊഴില്‍നഷ്ടമുണ്ടായത്. ജോലി നഷ്ടപ്പെട്ടവരില്‍ മിക്കവരും 55 വയസിന് മുകളില്‍ പ്രായമുള്ളവരാണ്.
മറ്റൊരു ജോലി കണ്ടുപിടിക്കുന്നതിന് മിക്കവര്‍ക്കും രണ്ടു മാസത്തെ ടെര്‍മിനേഷന്‍ നോട്ടീസാണ് ലഭിച്ചത്. എന്നാല്‍ ഇതേക്കുറിച്ച് ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം മിഡില്‍ ഈസ്റ്റില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിവരുന്നവര്‍ക്ക് സഹായം ലഭ്യമാക്കുന്നതിന് ഫിലിപ്പീന്‍സ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നതായി വിവിധ ഫിലിപ്പീന്‍സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തൊഴില്‍ നഷ്ടപ്പെട്ട് വരുന്ന ഏകദേശം പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് നടപടിയെടുക്കുമെന്നാണ് ഫിലിപ്പീന്‍സിലെ മനില ടൈംസിന്‍െറ വാര്‍ത്തയില്‍ വ്യക്തമാക്കുന്നത്. വിവിധ രാജ്യക്കാരായ ആയിരക്കണക്കിന് പേര്‍ക്കാണ് അടുത്തിടെ ഖത്തറില്‍ തൊഴില്‍ നഷ്ടമുണ്ടായത്.
ഖത്തര്‍ പെട്രോളിയം, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, സിദ്റ മെഡിക്കല്‍ സെന്‍റര്‍, ഖത്തര്‍ റെയില്‍, റാസ് ഗ്യാസ്, മയേര്‍സ്ക് ഓയില്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്കടക്കം തൊഴില്‍ നഷ്ടമുണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.