ദോഹ ഇന്‍റര്‍ഫെയ്ത്ത് ഡയലോഗ് സമ്മേളനം നാളെ മുതല്‍
text_fieldsദോഹ: വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ സര്‍ഗാത്മക സംവാദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി ദോഹയില്‍ നടക്കുന്ന ദോഹ ഇന്‍റര്‍ഫെയ്ത്ത് ഡയലോഗിന്‍െറ 12ാമത് സമ്മേളനത്തില്‍ മലയാളികളടക്കം ഇന്ത്യയില്‍ നിന്ന് എട്ട് പ്രമുഖര്‍ അതിഥികളായത്തെും. വിവിധ മതവിഭാഗങ്ങളുടെ പ്രതിനിധികളായി ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നത്തെുന്ന അതിഥികള്‍ക്കൊപ്പം ഡോ. അബ്ദുസലാം അഹമ്മദ്, സല്‍മാന്‍ നദ്വി, ഡോ. ബിലാല്‍ അഹമ്മദ് മാലിക്, ജസ്റ്റിസ് ശംസുദ്ധീന്‍, ഫാദര്‍ അബ്രാഹാം മാത്യു, പ്രഫ. റാഷിദ് ഷാ, സയിദ് അബ്ദുല്ല ത്വാരിഖ്, മുഹമ്മദ് മുശ്താഖ് എന്നിവരാണ് ഇന്ത്യയില്‍ നിന്നുള്ള അതിഥികള്‍. രാവിലെ ഒമ്പത് മണിക്ക് ദോഹ ഷെറാട്ടന്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ഖത്തര്‍ നീതിന്യായ വകുപ്പ് മന്ത്രി ജസ്റ്റിസ് ഡോ. ഹസന്‍ ലദാന്‍ സഖര്‍ അല്‍ മുഹന്നദി സമ്മേളനം ഉദ്ഘാടനം ചെയ്യും. ‘ബുദ്ധിപരവും ആത്മീയവുമായ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ മതങ്ങളുടെ പങ്ക്’ എന്ന വിഷയത്തിലാണ് സമ്മേളനത്തില്‍ പ്രധാനമായി ചര്‍ച്ചകള്‍ നടക്കുക.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ മൂന്ന് സെഷനുകളിലായി വിവിധ തലക്കെട്ടുകളില്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മൂല്യങ്ങളുടെ അസ്ഥിരതയും ബൗദ്ധിക സുരക്ഷയും, സാംസ്കാരിക അന്യവല്‍കരണം, മൂല്യച്യുതി എന്നിവയില്‍ നിന്ന് യുവാക്കളെ സംരക്ഷിക്കല്‍, ആത്മീയ ബൗദ്ധിക സ്വാതന്ത്ര്യത്തിനുള്ള തന്ത്രപരമായ സുരക്ഷ എന്നിവയാണ് ചര്‍ച്ചകളുടെ വിഷയങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.