‘ചില്‍ഡ്രന്‍സ് അഡ്വില്‍’ മരുന്നുകള്‍ പിന്‍വലിച്ചു
text_fieldsദോഹ: പ്രമുഖ കനേഡിയന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസറിന്‍െറ ‘ചില്‍ഡ്രന്‍സ് അഡ്വില്‍’ മരുന്നുകള്‍ വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. ശിശുക്കള്‍ക്കും കുട്ടികള്‍ക്കുമായി വിപണിയിലിറക്കിയ ദ്രവരൂപത്തിലുള്ള വിവിധ മരുന്നുകളാണ് ‘ചില്‍ഡ്രന്‍സ് അഡ്വില്‍’ ഗണത്തില്‍പ്പെടുന്നത്.
ഈ മരുന്നുകളുടെ ഒരു പ്രത്യേക ബാച്ച് കട്ടിയായിമാറുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് നിര്‍മാതാക്കളായ ഫൈസര്‍ കമ്പനി അറിയിച്ചിരുന്നു. ഇതത്തേുടര്‍ന്നാണ് മന്ത്രാലയത്തിന്‍െറ നടപടി. ആരോഗ്യമന്ത്രാലയത്തിന്‍െറ പരിശോധകര്‍ മരുന്നിന്‍െറ പ്രസ്തുത ബാച്ച് സ്വകാര്യ സര്‍ക്കാര്‍ ഫാര്‍മസികളില്‍ നിന്നും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും മുന്‍കരുതലെന്നോണം നീക്കം ചെയ്തിട്ടുണ്ട്.
സുരക്ഷ മുന്‍നിര്‍ത്തി ഈ ഗണത്തില്‍പ്പെടുന്ന എല്ലാ മരുന്നുകളും പരിശോധിച്ചുവരികയാണെന്നും മന്ത്രാലയത്തിന്‍െറ അറിയിപ്പില്‍ പറയുന്നു. കാനഡയിലും ഫൈസറിന്‍െറ ‘അഡ്വില്‍’ ഉല്‍പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്. കമ്പനി നിര്‍മിക്കുന്ന അഡ്വില്‍ മരുന്നുകളുടെ ഗുണമേന്മ റിപ്പോര്‍ട്ട് അനുകൂലമല്ലാത്തതിനാല്‍ സുരക്ഷ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഇവ പിന്‍വലിക്കുകയാണെന്ന് ഫൈസര്‍ കാനഡയില്‍ ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. പിന്‍വലിച്ചവയുടെ അധിക ഡോസ് ഉറക്കം, ഛര്‍ദി, മയക്കം, തലകറക്കം എന്നിവക്ക് കാരണമാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
അഡ്വില്‍ പീഡിയാട്രിക് ഡോസ്, ചില്‍ഡ്രന്‍സ് അഡ്വില്‍ കോള്‍ഡ്, ചില്‍ഡ്രന്‍സ് അഡ്വില്‍ ഫീവര്‍ ഫ്രം കോള്‍ഡ്/ഫ്ളു, ചില്‍ഡ്രന്‍സ് അഡ്വില്‍ ആന്‍റ് അഡ്വില്‍ പീഡിയാട്രിക് ഡ്രോപ്സ് ഫീവര്‍ ഫ്രം കോള്‍ഡ്/ഫീവര്‍ തുടങ്ങിയ ഒൗഷധങ്ങള്‍ പിന്‍വലിച്ചവയില്‍പ്പെടും. അഡ്വില്‍ സസ്പെന്‍ഷന്‍ ബാച്ച് നമ്പര്‍ ജെ-89260 ഗണത്തില്‍പ്പെടുന്ന ഒൗഷധങ്ങള്‍ക്കാണ് തകരാറ് സംഭവിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.