എനര്‍ജി ഡ്രിങ്കുകളില്‍ അറബിക്, ഇംഗ്ളീഷ് മുന്നറിയിപ്പ് നിര്‍ബന്ധമാക്കി
text_fieldsദോഹ: ഖത്തറിലുടനീളം വിതരണം ചെയ്യുന്ന എനര്‍ജി ഡ്രിങ്കുകളില്‍ ഇനി മുതല്‍ മുന്നറിയിപ്പ് അടയാളങ്ങളും വിവരണങ്ങളും അറബിയിലും ഇംഗ്ളീഷിലും നിര്‍ബന്ധമാക്കി സാമ്പത്തിക-വാണിജ്യ മന്ത്രാലയം ഉത്തരവിറക്കി.
വെളുത്ത പശ്ചാത്തലത്തില്‍ മുന്നറിയിപ്പ് വളരെ വ്യക്തമായിരിക്കണമെന്നും ടെക്സ്റ്റുകള്‍ ഉല്‍പന്നത്തിന്‍െറ് വിവരങ്ങള്‍ നല്‍കിയ നിറത്തില്‍ നിന്ന് വേര്‍തിരിക്കുന്ന പ്രത്യേക നിറങ്ങളിലായിരിക്കണമെന്നും ഇത്തരം ഉല്‍പന്നങ്ങള്‍ മറ്റു ശീതള പാനീയങ്ങളില്‍ നിന്ന് വേര്‍തിരിച്ച് കൂളിങ് ഷെല്‍ഫുകളിലും റെഫ്രിജറേറ്ററുകളിലും അടുക്കി വെക്കണമെന്നും മന്ത്രാലയം ഉത്തരവില്‍ പറയുന്നു. ഗര്‍ഭിണികളും 16 വയസിന് താഴെയുള്ള കുട്ടികള്‍ക്കും ഹൃദയസംബന്ധിയായ രോഗമുള്ളവരും മറ്റ് അലര്‍ജി സംബന്ധമായ രോഗികളും ഉപയോഗിക്കുന്നതിനെതിരെയുള്ള മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്നും മന്ത്രാലയ വക്താക്കള്‍ വ്യക്തമാക്കി. ഉത്തരവ് ലംഘിക്കുന്ന ഉല്‍പന്നങ്ങളുടെ വില്‍പനക്ക് രാജ്യത്ത് നിരോധിക്കുമെന്നും ഉല്‍പന്നം സംബന്ധിച്ചുള്ള പരസ്യങ്ങളെയും ഇത് ബാധിക്കുമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു. മന്ത്രാലയത്തിന്‍െറ ഈ നീക്കം എനര്‍ജി ഡ്രിങ്കുകളുടെ ഉപഭോഗം കുറക്കുമെന്നും അത് വഴി ശീതള പാനീയങ്ങള്‍ക്ക് പ്രിയമേറുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഇതു സംബന്ധിച്ച് മന്ത്രാലയത്തിന് കീഴിലുള്ള കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആന്‍റി കൊമേഴ്സ്യല്‍ ഫ്രോഡ് ഡിപ്പാര്‍ട്ട്മെന്‍റ് എനര്‍ജി ഡ്രിങ്കുകളുടെ പ്രതിനിധികളുമായി നിരവധി തവണ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.